facebook

കൊച്ചുമക്കളുടെ വഴക്കിനിടെ മുത്തച്ഛന് കുത്തേറ്റ സംഭവം; ചികിത്സയിലിരിക്കെ മരണം

1 Min Read
മരണപെട്ട സുലൈമാൻ

പാലക്കാട്: കൊച്ചുമക്കൾ തമ്മിലുള്ള വഴക്കിനിടെ 16കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു. പാലക്കാട് കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാനാണ് മരിച്ചത്.

സഹോദരിയായ പത്തുവയസുകാരിയെ കത്തികൊണ്ട് ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ 16കാരനെ പൊലീസ് പിടികൂടി ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.

നെഞ്ചിലും കഴുത്തിലും വയറിലും കുത്തേറ്റു

ഈ മാസം 19ന് കാവശ്ശേരിയിലെ വീട്ടിലാണ് സംഭവം നടന്നത്. കൊച്ചുമക്കളായ 16കാരനും പത്തുവയസുകാരിയും തമ്മിൽ വഴക്കുണ്ടാകുന്നത് കണ്ട് സുലൈമാൻ ഇടപെടുകയായിരുന്നു.

ഇതിനിടെ 16കാരൻ സുലൈമാനെ കത്തികൊണ്ട് ആക്രമിച്ചു. നെഞ്ചിലും കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുലൈമാനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ മരണം

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തുടരുന്നതിനിടെയാണ് സുലൈമാൻ മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ പത്തുവയസുകാരി അപകടനില തരണം ചെയ്തതായി വിവരമുണ്ട്.

പ്രതി ജുവനൈൽ ഹോമിൽസംഭവത്തിന് പിന്നാലെ ഒളിവിൽ പോയ 16കാരനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മകളുടെ മകനാണ് ആക്രമണം നടത്തിയ 16കാരൻ.

English Summary : A grandfather, identified as Sulaiman of Vazhakkachira in Kavasery, Palakkad, died while undergoing treatment after being stabbed by his 16-year-old grandson. He was attacked while trying to stop the boy from assaulting his 10-year-old sister with a knife. The injured girl has recovered from the critical condition, while the accused teenager has been placed in a juvenile home.

Share This Article