facebook

വോട്ടുകൊള്ള ആരോപണം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിന്റെ റാലി

2 Min Read
People gather to take part in the INDIA bloc's 'Chalo Dilli' protest rally at Ramlila Maidan | PTI

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം സംഘടിപ്പിച്ച ‘ചലോ ദില്ലി’ മഹാറാലിയിൽ രാംലീല മൈതാനിയിൽ വൻ ജനപങ്കാളിത്തം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൊള്ള നടത്തിയാണ് വിജയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.

ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച രാഹുൽ, അദ്ദേഹം ജയിലിൽ പോകേണ്ടിവരുമെന്നും പറഞ്ഞു. ഗ്യാനേഷ് കുമാറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.

തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള നടന്നെന്ന് രാഹുൽ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 15 ശതമാനം വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കിയെന്നത് തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായാണ് നടന്നതെന്നതിന്റെ സൂചനയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തിലെത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വോട്ടുകൊള്ള നടന്നതായും രാഹുൽ ആരോപിച്ചു.

ആദ്യ വിജയം ഉത്തർപ്രദേശിലാകുമെന്ന് അഖിലേഷ്

വോട്ടുകൊള്ളയ്ക്കെതിരായ പ്രതിപക്ഷ സമരത്തിന്റെ ആദ്യവിജയം ഉത്തർപ്രദേശിലായിരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരായ പോരാട്ടം തുടരുമെന്ന സന്ദേശമാണ് റാലിയിൽ അദ്ദേഹം മുന്നോട്ടുവച്ചത്.

‘മോദി പോയാലേ ഇന്ത്യ രക്ഷപ്പെടൂ’; ഖർഗെ

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും റാലിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ‘മോദിയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യം വിളിച്ച് അദ്ദേഹം പ്രവർത്തകരെ ആവേശത്തിലാക്കി.

മോദി അധികാരത്തിൽനിന്ന് മാറിയാലേ ഇന്ത്യയ്ക്ക് രക്ഷയുള്ളൂവെന്നും ഖർഗെ പറഞ്ഞു.

English Summary : The INDIA bloc held a large ‘Chalo Delhi’ rally at Ramlila Maidan, demanding the resignation of Chief Election Commissioner Gyanesh Kumar. Congress leader Rahul Gandhi accused the BJP of winning the 2024 Lok Sabha election through alleged vote theft and criticised the Chief Election Commissioner. Samajwadi Party leader Akhilesh Yadav said the first victory in the opposition’s campaign against alleged electoral malpractice would come from Uttar Pradesh. Congress president Mallikarjun Kharge also called for Prime Minister Narendra Modi to be removed from power.

Share This Article