മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആക്രമണക്കേസിൽ കെഎസ്യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ് നൽകി എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു.
പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളിനിടയിലാണ് മന്ത്രിക്ക് കഴുത്തുവേദന അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീണാ ജോർജും ഗൺമാനും സംഭവം പെരുപ്പിച്ചുകാട്ടിയെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. മന്ത്രിക്ക് പുറത്ത് പരുക്കുകളൊന്നുമില്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
എസ്ഐ ദീപ്തിയുടെ മൊഴിമാറ്റം നിർണായകമായി
കേസിൽ നേരത്തെ എസ്ഐ ദീപ്തി മൊഴി തിരുത്തിയിരുന്നു. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ മൊഴി നൽകിയിട്ടില്ലെന്നാണ് ദീപ്തി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
തന്റെ പേരിൽ വ്യാജമൊഴി എഴുതിച്ചേർത്തതാണെന്നും അവർ എസ്ഐടിയോട് പറഞ്ഞു.സംഭവദിവസം വീണാ ജോർജിന്റെ സുരക്ഷാച്ചുമതല എസ്ഐ ദീപ്തിക്കായിരുന്നു.
അവരുടെ പുതിയ മൊഴിയും അന്വേഷണ റിപ്പോർട്ടിൽ നിർണായകമായി.ഗൺമാന്റെ മൊഴിയും തിരിച്ചടിയായിവീണാ ജോർജിന്റെ ഗൺമാൻ അഭിലാഷിന്റെ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.
സമരക്കാർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്ന് അഭിലാഷ് എസ്ഐടിയോട് പറഞ്ഞിരുന്നു.
കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഈ മൊഴിയും കേസിൽ നിർണായകമായി.
മൊഴികൾ പരിശോധിച്ച് റിപ്പോർട്ട്
എസ്ഐ ദീപ്തിയുടെയും ഗൺമാൻ അഭിലാഷിന്റെയും മൊഴികൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളിനിടയിൽപ്പെട്ടാണ് മന്ത്രിക്ക് കഴുത്തുവേദന ഉണ്ടായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.മന്ത്രിക്ക് പുറത്ത് പരുക്കുകളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും എസ്ഐടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
English Summary : The Special Investigation Team (SIT) has given a clean chit to KSU workers in the alleged attack on former Health Minister Veena George, stating that they did not assault her. The report says the minister developed neck pain after being caught in a scuffle between police and protesters. Statements by the security officer SI Deepti and gunman Abhilash also formed part of the investigation.
