facebook

മകൾക്കൊപ്പമുള്ള മടക്കയാത്ര കണ്ണീരായി; പിതാവിന്റെ കൺമുന്നിൽ പൊലിഞ്ഞ് 18-കാരി ആര്യയുടെ ജീവൻ

1 Min Read

തൃശൂർ: മൈസൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് മരിച്ചത്. 18 വയസ്സായിരുന്നു.

ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്.

മൈസൂരുവിലെ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ആര്യ. പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കോളജിലെ താമസസൗകര്യവും ഭക്ഷണവും തൃപ്തികരമല്ലെന്ന പരാതിയെ തുടർന്നാണ് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

പിതാവ് സുരേന്ദ്രനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അപകടവുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: An 18-year-old nursing student from Thrissur, Arya, died in a road accident in Mysuru while returning home with her father after discontinuing her studies. Her father sustained minor injuries in the collision.

 

 

Share This Article