facebook

പ്രണയം നിരസിച്ചു; യുവതിയുടെ മുറിയിലെത്തി പീഡിപ്പിച്ച ഇറാനിയൻ പൗരന് 10 വർഷം തടവ്

2 Min Read

പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ യുവതിയുടെ മുറിയിലെത്തി പീഡിപ്പിച്ച ഇറാനിയൻ പൗരന് സിംഗപ്പൂർ കോടതി 10 വർഷം തടവും ആറ് ചൂരലടിയും ശിക്ഷ വിധിച്ചു. കെയ്‌വാൻ മൊത്തലെബി (34) ആണ് ശിക്ഷിക്കപ്പെട്ടത്.

2023ൽ നടന്ന സംഭവത്തിലാണ് ഈയടുത്ത് കോടതി വിധി വന്നത്.ചൈനീസ് പൗരയായ യുവതി 2021ലാണ് ജോലിക്കായി സിംഗപ്പൂരിലെത്തിയത്. മൂന്ന് മുറികളുള്ള ഫ്ലാറ്റിലെ ഒരു മുറി ഇവർ വാടകയ്ക്കെടുത്തിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചു

2023ൽ കെയ്‌വാൻ ഫ്ലാറ്റിലെ മറ്റൊരു മുറി വാടകയ്ക്കെടുത്തു. പൊതുവായ അടുക്കളയിൽവച്ചാണ് ഇയാൾ യുവതിയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നാലെ സംസാരിക്കാനായി യുവതിയെ ഫ്ലാറ്റിലെ ഹാളിലേക്ക് ക്ഷണിച്ചു.

സംസാരത്തിനിടെ ഇരുവരും ജോലിയെയും ജീവിതത്തെയും കുറിച്ച് സംസാരിച്ചു. യുവതി അവിവാഹിതയാണെന്നും കെയ്‌വാൻ മനസ്സിലാക്കി. അടുത്ത ദിവസം ജോലി കഴിഞ്ഞെത്തിയ യുവതിയോട് ഇയാൾ രണ്ട് തവണ പ്രണയാഭ്യർഥന നടത്തി.

എന്നാൽ യുവതി ഭയന്ന് പ്രണയാഭ്യർഥന നിരസിക്കുകയും മുറിയിൽ കയറി വാതിലടയ്ക്കുകയും ചെയ്തു. അൽപസമയത്തിന് ശേഷം വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടതോടെ യുവതി വാതിൽ തുറന്നു.

നഗ്നനായി മുറിക്ക് മുന്നിലെത്തി

വാതിൽ തുറന്നപ്പോൾ കെയ്‌വാൻ പൂർണനഗ്നനായി പുറത്തുനിൽക്കുന്നതാണ് യുവതി കണ്ടത്. ഇയാൾ യുവതിയോട് മാപ്പ് പറഞ്ഞെങ്കിലും വാതിൽ തള്ളിത്തുറന്ന് മുറിക്കുള്ളിൽ പ്രവേശിച്ചു.

തുടർന്ന് യുവതിയെ മുറിയിൽവച്ച് പീഡിപ്പിച്ച ശേഷം വീണ്ടും മാപ്പ് ആവശ്യപ്പെട്ട് ഇയാൾ സ്ഥലത്തുനിന്ന് പോയി. സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കെയ്‌വാനെ പിടികൂടി.

മൂന്ന് വർഷത്തിന് ശേഷം കോടതി വിധി

സംഭവത്തിൽ തനിക്ക് തെറ്റ് പറ്റിപ്പോയെന്നായിരുന്നു കെയ്‌വാന്റെ പ്രതികരണം. 2023ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തോളം കഴിഞ്ഞാണ് കോടതി ശിക്ഷ വിധിച്ചത്.കെയ്‌വാൻ മൊത്തലെബിക്ക് 10 വർഷം തടവിനൊപ്പം ആറ് ചൂരലടിയും സിംഗപ്പൂർ കോടതി വിധിച്ചു.

English Summary : An Iranian national, Keivan Motallebi, 34, has been sentenced by a Singapore court to 10 years in prison and six strokes of the cane for assaulting a woman after she rejected his romantic advances. The incident occurred in 2023 after the woman refused his proposal and returned to her room. She reported the incident to police, who later arrested Motallebi.

Share This Article