facebook

അവിഹിതബന്ധമെന്ന് ആരോപണം; ഭാര്യയെ കെട്ടിയിട്ട് വീടിന് തീയിട്ട് ഭർത്താവ്

1 Min Read

ഉത്തർ പ്രദേശ് : ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കെട്ടിയിട്ട ശേഷം വീടിന് തീയിട്ട് ഭർത്താവ്. ഉത്തർപ്രദേശിലെ ഖന്നൗ ജില്ലയിലാണ് സംഭവം.

സുഖ്ബീർ സിങ് ആണ് ഭാര്യ സോനത്തെ കസേരയിൽ കെട്ടിയിട്ട് വീടിന് തീയിട്ടത്.സംഭവത്തിന് പിന്നാലെ സുഖ്ബീർ കുട്ടികളുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

അഗ്നിശമനസേന സ്ഥലത്തെത്തുമ്പോഴേക്കും സോനം തീയിൽ അകപ്പെട്ടിരുന്നു. തുടർന്ന് ഹിസാർ വിടാൻ ശ്രമിച്ച സുഖ്ബീറിനെ പൊലീസ് പിടികൂടി.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപണം

പൊലീസ് റിപ്പോർട്ട് പ്രകാരം സുഖ്ബീർ ഹരിയാനയിലെ ഹിസാറിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലെത്തിയപ്പോൾ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന ആരോപണം സുഖ്ബീറിന്റെ ശ്രദ്ധയിൽപ്പെട്ടു.

ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്ക് പിന്നീട് പൊലീസ് സ്റ്റേഷൻ വരെയെത്തി. എന്നാൽ പൊലീസ് ഇരുവരോടും സംസാരിച്ച് പ്രശ്നം പരിഹരിച്ച് വീട്ടിലേക്ക് മടക്കി അയച്ചതായി റിപ്പോർട്ടിൽ പറയുന്നു.

തൊട്ടടുത്ത ദിവസം വീണ്ടും വഴക്ക്

പിറ്റേ ദിവസവും ദമ്പതികൾ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് സുഖ്ബീർ ഭാര്യയെ കസേരയിൽ കെട്ടിയിട്ടത്. തുടർന്ന് വീടിന് തീയിട്ട് കുട്ടികളുമായി ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

അഗ്നിശമനസേന എത്തിയപ്പോഴേക്കും സോനം തീയിൽപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഹിസാറിലേക്ക് പോകാൻ ശ്രമിച്ച സുഖ്ബീറിനെ പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary : A man allegedly tied his wife to a chair and set their house on fire in Uttar Pradesh’s Kannauj district, suspecting that she was in a relationship with another man. Police identified the accused as Sukhbir Singh and the woman as Sonam. After the incident, Sukhbir fled with the children but was later caught by police while allegedly attempting to leave Hisar.

Share This Article