facebook

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

1 Min Read

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ രണ്ടാനച്ഛനും അസം സ്വദേശിയുമായ മുഹേശ്വറിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ഒന്നാം നിലയിൽനിന്ന് വീണ് പരുക്കേറ്റെന്നുമാണ് മുഹേശ്വർ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം കൊലപാതകത്തിലേക്ക് നീങ്ങി.

മൊഴികളിൽ വൈരുധ്യം

കുട്ടി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചതായാണ് മുഹേശ്വർ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് ഇയാൾ അറിയിച്ചത്.

മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് പൊലീസ് മുഹേശ്വറിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.പിന്നാലെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ മുഹേശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ് മുഹേശ്വർ.

കുട്ടിയെ മർദിച്ചിരുന്നതായി അയൽവാസി

മുഹേശ്വർ കുട്ടിയെ മർദിക്കുമായിരുന്നുവെന്ന് അയൽവാസി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

മൂന്നുവയസുകാരനായ ബിറ്റുപാനിന്റെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചാണ് മുഹേശ്വർ പെരുമ്പാവൂരിൽ താമസം ആരംഭിച്ചത്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

English Summary : Police have confirmed that the death of a three-year-old boy in Perumbavoor was a murder. The child’s stepfather, Assam native Muheshwar, has been arrested by Perumbavoor police. The post-mortem found that the child died from head injuries, while Muheshwar had initially told police that the child had fallen from the first floor.

Share This Article