facebook

15 വർഷമായി ഒളിവിൽ; മോഷണക്കേസ് പ്രതി കളമശേരിയിൽ പിടിയിൽ

2 Min Read

കാസർകോട് ബേഡകത്ത് മാലപൊട്ടിക്കൽ കേസിൽ 15 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളത്തുനിന്ന് പോലീസ് പിടികൂടി.

കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്താണ് കളമശേരിയിൽനിന്ന് അറസ്റ്റിലായത്.

മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ബേഡകം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.

15 വർഷമായി ഒളിവിൽ; പ്രതി കളമശേരിയിൽ പിടിയിൽ

2011 മേയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബേഡകം ചെമ്പക്കാട് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് ബൈക്കിലെത്തിയ

സംഘം രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണത്താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

മാല പിടിച്ചുപറിക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ബേഡകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കേസിൽ പ്രതിയായ മുഹമ്മദ് അറാഫത്ത് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു.

തുടർന്ന് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഇതിനുപുറമെ കാസർകോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശേരിയിലെത്തിയ ബേഡകം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബേഡകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജിത കെ.യുടെ നിർദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്,

സിവിൽ പോലീസ് ഓഫീസർ സന്ദീപ് കെ. എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

A man who had been absconding for 15 years in a 2011 gold chain snatching case in Kasaragod was arrested by Bedakam police from Kalamassery in Ernakulam. The accused, identified as Mohammed Arafath of Kottakkunnu Pallikkara, was declared a proclaimed offender by the court for failing to appear in the case. Police said he is also an accused in several other cases, including an attempted murder case. He was produced before the court and remanded.

Share This Article