കെഎസ്ആർടിസിക്ക് വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമായ അഞ്ച് ബസുകൾ മന്ത്രി സി.പി. ജോൺ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമാണ് സർവീസിനായി ഉപയോഗിക്കുന്നത്.
ഇതിലൂടെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് രണ്ട് സർവീസുകളും അമൃതയിലേക്ക് ഒരു സർവീസുമാണ് ആരംഭിച്ചത്.
പുതിയ കെഎസ്ആർടിസി സർവീസുകൾ പാലക്കാട്, അമൃത എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സർവീസുകളുടെ സമയക്രമവും ടിക്കറ്റ് നിരക്കും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട്ടേക്ക് രണ്ട് സർവീസുകൾ
തിരുവനന്തപുരം–പാലക്കാട് എസി സർവീസ് പുലർച്ചെ 12.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാട് എത്തും. മടക്കയാത്ര പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.45ന് ആരംഭിച്ച് രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, ആലപ്പുഴ വഴിയുള്ള സർവീസിന്റെ ടിക്കറ്റ് നിരക്ക് 467 രൂപയാണ്.
നോൺ എസി പാലക്കാട് സർവീസ്
രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വൈകിട്ട് 5.15ന് പാലക്കാട് എത്തും. മടക്കയാത്ര രാത്രി 10.45ന് പാലക്കാട് നിന്ന് ആരംഭിച്ച് രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും. എംസി റോഡ് വഴിയുള്ള സർവീസിന് 411 രൂപയാണ് ടിക്കറ്റ് നിരക്ക്.
അമൃതയിലേക്കും സർവീസ്
തിരുവനന്തപുരം–അമൃത നോൺ എസി സർവീസ് രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 11.30ന് അമൃതയിൽ എത്തും. മടക്കയാത്ര അമൃതയിൽ നിന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പെട്ട് രാത്രി 8ന് തിരുവനന്തപുരത്ത് എത്തും.
കൊല്ലം, ആലപ്പുഴ വഴിയാണ് തിരുവനന്തപുരം–അമൃത സർവീസ് നടത്തുന്നത്. ഈ സർവീസിന്റെ ടിക്കറ്റ് നിരക്ക് 276 രൂപയാണ്.
English Summary : Five buses acquired by KSRTC under the wet lease system were flagged off at the Thiruvananthapuram Central Depot by Minister C.P. John. The buses will operate two services to Palakkad and one service to Amrita from Thiruvananthapuram. Ticket fares range from Rs 276 to Rs 467 depending on the service.
