കെഎസ്ആർടിസിക്ക് വൻ ലോട്ടറി; പുതിയ ഇ-ബസുകൾ വാങ്ങാൻ കേന്ദ്രത്തിന്റെ സബ്സിഡി! 1.5 കോടിയുടെ വലിയ ബസുകൾ കുറഞ്ഞ വിലയിൽ കെഎസ്ആർടിസിക്ക് സ്വന്തമാക്കാം

bvadmin
By
bvadmin
1 Min Read

കെഎസ്ആർടിസിക്ക് വൻ ലോട്ടറി; പുതിയ ഇ-ബസുകൾ വാങ്ങാൻ കേന്ദ്രത്തിന്റെ സബ്സിഡി! 1.5 കോടിയുടെ വലിയ ബസുകൾ കുറഞ്ഞ വിലയിൽ കെഎസ്ആർടിസിക്ക് സ്വന്തമാക്കാം

തിരുവനന്തപുരം: കേന്ദ്ര വ്യവസായ വകുപ്പിന്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് സബ്സിഡി നിരക്കിൽ ഇലക്ട്രിക് ബസുകൾ സ്വന്തമാക്കാനാവും. ഒരു ബസിന് 35 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുമെന്നാണ് പദ്ധതി വ്യക്തമാക്കുന്നത്.

അന്തർജില്ലാ സർവീസുകൾക്കായി ഉപയോഗിക്കാവുന്ന വലിയ ഇലക്ട്രിക് ബസുകളാണ് പദ്ധതിയിലൂടെ ലഭ്യമാകുക. നിലവിൽ ഒരു വലിയ ഇ-ബസിന്റെ ശരാശരി വില ഏകദേശം 1.5 കോടി രൂപയാണെങ്കിലും വരുംകാലത്ത് വില കുറയുമെന്നാണ് പ്രതീക്ഷ.

പി.എം ഇ-ഡ്രൈവ് പദ്ധതിയുടെ കാലാവധി 2028 മാർച്ച് വരെ കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്. മുമ്പ് 2026 മാർച്ച് വരെയായിരുന്നു പദ്ധതി നിലവിലുണ്ടായിരുന്നത്.

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് ആകെ 14,028 ഇ-ബസുകളാണ് അനുവദിക്കുന്നത്. പദ്ധതിയിൽ പങ്കെടുക്കാനുള്ള താത്പര്യം സംസ്ഥാനം കേന്ദ്ര വ്യവസായ വകുപ്പിനെ അറിയിച്ച ശേഷം വിശദമായ പദ്ധതിരേഖ സമർപ്പിക്കണം.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, നിർമ്മാണം, ചാർജിംഗ് അടിസ്ഥാനസൗകര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 10,900 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.

കേന്ദ്ര ഊർജ്ജ വകുപ്പിന്റെ പി.എം ഇ-ബസ് സേവാ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പദ്ധതിയാണ് ഇത്. ഇ-ബസ് സേവാ പദ്ധതിയിൽ സ്വകാര്യ കമ്പനികളാണ് വാടക അടിസ്ഥാനത്തിൽ ബസുകൾ എത്തിക്കുന്നത്.

കൂടുതൽ ഇ-ബസുകൾ സ്വന്തമാക്കിയ സംസ്ഥാനങ്ങൾ

  • കർണാടക – 5,250
  • മഹാരാഷ്ട്ര – 4,109
  • ഡൽഹി – 2,800

English Summary

Kerala can acquire electric buses for KSRTC at subsidized rates through the Centre’s PM e-Drive scheme. The project offers a subsidy of ₹35 lakh per bus and has been extended till March 2028 to promote electric mobility and charging infrastructure.

Share This Article