facebook

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി; തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലും ലക്ഷദ്വീപും കടന്ന് കേരളത്തിലേക്ക്

1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖല, ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ മഴയുടെ തീവ്രത കൂടുതൽ ഉയരുമെന്നാണ് പ്രവചനം.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ ശക്തമാകാൻ കാരണമായേക്കും. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരദേശ മേഖലകളിലുള്ളവരും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

English Summary:

Heavy rain is likely across Kerala in the coming days as the southwest monsoon is expected to advance into the state within 3-4 days. Strong winds, thunderstorms, and rough sea conditions are also forecast, prompting a warning against fishing until Thursday.



Share This Article