facebook

വീട്ടമ്മ പുറത്തുപോയപ്പോൾ വീട്ടിൽ അതിക്രമം; സാധനങ്ങൾ തകർത്തു, വൃത്തികേടാക്കി

1 Min Read

കണ്ണൂർ: വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും മലമൂത്രവിസർജനം നടത്തി വൃത്തികേടാക്കുകയും ചെയ്തു. കണ്ണൂർ പാനൂർ ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് സംഭവം. വീട്ടിൽനിന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികളൊഴികെ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.

വീട്ടിനുള്ളിൽ കയറി സാധനങ്ങൾ നശിപ്പിച്ചു

ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ അതിക്രമം നടന്നത്. വൈകിട്ട് ആറുമണിയോടെ വീട്ടിൽ തിരിച്ചെത്തിയ പുഷ്പലത വീട് തുറന്നുകിടക്കുന്നതാണ് ആദ്യം കണ്ടത്.

തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിൽ കണ്ടെത്തിയത്. ടിവി, മേശ, അടുക്കളയിലെ മിക്‌സി എന്നിവയും മറിച്ചിട്ട നിലയിലായിരുന്നു.

വരാന്തയിൽ മലമൂത്രവിസർജനം നടത്തി

വീടിന്റെ വരാന്തയിൽ മലമൂത്രവിസർജനം നടത്തിയതായും കണ്ടെത്തി. എന്നാൽ, ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികളൊഴികെ വീട്ടിൽനിന്ന് മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

ചേതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ ശുചീകരണ തൊഴിലാളിയാണ് വീട്ടുടമയായ പുഷ്പലത.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാനൂർ എസ്‌ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, അതിക്രമത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

English summary:

Unknown persons allegedly broke into the house of Pushpalatha at Arayakkool Janmeenthavidu in Chambad, Panoor, Kannur, while she was away. They damaged household items, including a ceiling fan, television, table and kitchen mixer. They also defecated and urinated in the house veranda. Apart from sweets stored in the refrigerator, no other items were reported missing. Panoor police inspected the house following her complaint and are examining CCTV footage from the area.

Share This Article