facebook

യുവതിയുടെ ജനനേന്ദ്രിയത്തിൽ വെടിയുണ്ടയും കല്ലും തടിക്കഷണവും; അഞ്ചംഗ സംഘത്തിന്റെ ക്രൂരത

1 Min Read

ബിഹാറിലെ ബെഗുസാരായിൽ യുവതിയെ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി.

ജൂൺ 11-ന് രാത്രി ചാകിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. രാത്രി 11.30 ഓടെ യുവതി ശുചിമുറിയിലേക്ക് പോയ സമയത്താണ് പ്രതികൾ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് യുവതിയുടെ ഭർത്താവിനെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം സംഘം യുവതിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതിയുടെ ശരീരത്തിൽ മാരകമായ പരിക്കുകൾ കണ്ടെത്തിയതായും അക്രമികൾ ക്രൂരമായ വസ്തുക്കൾ ഉപയോഗിച്ച് ഉപദ്രവിച്ചതായും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ ഉടൻ പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

English Summary: A woman was allegedly gang-raped by a five-member gang inside her house in Bihar’s Begusarai. The attackers locked her husband in a room before committing the brutal crime. Medical reports confirmed severe internal injuries and trauma. Bihar Police have formed a special investigation team (SIT) to apprehend the absconding suspects.

Share This Article