പാർട്ടികളിലെ എനർജി ഡ്രിങ്ക്-മദ്യ മിശ്രിതങ്ങൾ അപകടമോ? മുംബൈ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

1 Min Read

മുംബൈ: മുംബൈയിലെ എൻഎസ്‌സിഐ ഡോമിൽ നടന്ന സംഗീത നിശയ്ക്കിടെ 28കാരനായ നിയമ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. വൃഷഭ് ഗംഗുര്‍ഡെ എന്ന യുവാവാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

സംഗീത പരിപാടി ആസ്വദിച്ച് കൊണ്ടിരിക്കെയായിരുന്നു വൃഷഭ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമിതമായ മദ്യപാനമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗീത നിശയിൽ പങ്കെടുത്ത മറ്റൊരു 31കാരിയായ യുവതിക്കും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. മദ്യവും എനർജി ഡ്രിങ്കും ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

English Summary:
A 28-year-old law student, Vrushabh Gangurde, died after collapsing during a music concert at Mumbai’s NSCI Dome on Saturday evening. He was rushed to a hospital but could not be saved. Police suspect excessive alcohol consumption may have contributed to the incident and are also examining the possibility of drug use. A post-mortem report is awaited to determine the exact cause of death. Meanwhile, a 31-year-old woman attending the same event was hospitalized after experiencing health complications reportedly following the consumption of alcohol and energy drinks. Police have launched an investigation into the incident.

Share This Article