തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഇക്കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും ഔദ്യോഗികമായി അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എം.ആർ. ബൈജുവിന് രണ്ട് തവണ നോട്ടീസ്
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണ നോട്ടീസ് നൽകിയിട്ടും എം.ആർ. ബൈജു ഹാജരായില്ലെന്നാണ് എസ്ഐടിയുടെ റിപ്പോർട്ട്. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് ബൈജു അന്വേഷണ സംഘത്തിന് നൽകിയ മറുപടി.
ബൈജുവിന്റെ മൊഴി രേഖപ്പെടുത്തണമെന്ന് അന്വേഷണ സംഘം
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്ന് എസ്ഐടി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി എം.ആർ. ബൈജുവിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ഹൈക്കോടതിയുടെ നിലപാടും നിർണായകമാകും.
English Summary:
The Special Investigation Team (SIT) has informed the Thiruvananthapuram Vigilance Court that Kerala PSC Chairman M.R. Baiju is not cooperating with the investigation into alleged irregularities in the Planning Board examination case. The team said Baiju failed to appear despite receiving two notices and submitted a report to the court. The SIT wants to record his statement to complete the investigation as directed by the High Court.
