facebook

കോവളത്ത് 16കാരിയെ പീഡിപ്പിച്ച കേസ്; ഒൻപതാമത്തെ പ്രതിയും പിടിയിൽ

1 Min Read

തിരുവനന്തപുരം: കോവളത്തെ സ്പാകളിലെത്തിച്ച് 16കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശി ജിമിലൻ (24) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

രണ്ട് സ്പാകളിൽ പീഡിപ്പിച്ചതായി ആരോപണം

കോവളത്തെ രണ്ട് സ്പാകളിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ജിമിലനെതിരായ ആരോപണം. കേസിലെ മൂന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ സജിത്ത്കുമാറിന്റെ ഉടമസ്ഥതയിലുള്ള ആയുർ കേരള സ്പായിൽവെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

കോവളത്തെ വൈക്കോൽക്കുളം സ്പായിലും പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി

വൈക്കോൽക്കുളം സ്പായിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിമിലനെ അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ കരിങ്കലിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

അന്വേഷണം എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ

സിറ്റി കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണറും അന്വേഷണ ഉദ്യോഗസ്ഥനുമായ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ.

സി.ഐമാരായ വി.എം. ശ്രീകുമാർ, എം. പ്രതീഷ്‌കുമാർ, എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, ഷിജു, ജയശ്രീ, ഗ്രേഡ് എസ്.ഐ. അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

English Summary:

A 24-year-old man from Udayamarthandam in Kanyakumari has been arrested in connection with the alleged sexual abuse of a 16-year-old girl at spas in Kovalam. CCTV footage reportedly helped investigators identify him. With this arrest, the total number of accused arrested in the POCSO case has reached nine.

Share This Article