facebook

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

1 Min Read
  • “ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തു വയസുകാരി മസ്‌നീൻ, ഒപ്പം യാത്ര ചെയ്ത ഉമ്മ ഷക്കീന മരിച്ചതറിയാതെ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

“ഉമ്മ അപ്പുറത്തുണ്ട്… ഡോക്ടർ നോക്കിക്കൊണ്ടിരിക്കുന്നു… നോക്കി കഴിഞ്ഞാൽ എന്റടുത്തേക്ക് വരും” — മസ്‌നീൻ കാണാനെത്തുന്നവരോട് പറയുന്ന ഈ വാക്കുകൾ കേട്ട് നിൽക്കുന്നവരുടെ ഹൃദയം മുറിയുന്നു.

അപകടത്തിൽ മരിച്ച അധ്യാപിക ഷക്കീനയുടെ മകളാണ് മസ്‌നീൻ. അപകടത്തിൽ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് മസ്‌നീൻ മാത്രമാണ്. കൂടെയുണ്ടായിരുന്നവർ മരിച്ചതും ഉമ്മ ഇനി തിരികെ വരില്ലെന്ന സത്യം കുഞ്ഞിന് അറിയാതെ തുടരുകയാണ്.

വിനോദയാത്രയുടെ സന്തോഷ നിമിഷങ്ങളും മസ്‌നീൻ ഓർക്കുന്നു. “ബിരിയാണി ഉണ്ടാക്കി കഴിച്ചു… വാൽപ്പാറ ചുറ്റി കണ്ടു…” എന്നിങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ അവളെ ആശ്വസിപ്പിക്കാൻ ആരും വാക്കുകൾ കണ്ടെത്തുന്നില്ല.

അപകട നിമിഷങ്ങളെ കുറിച്ച് മസ്‌നീൻ പറഞ്ഞത് ഇങ്ങനെ: “വളവിൽ തിരിയുമ്പോൾ ഡ്രൈവർ ഉറക്കെ വിളിച്ചു… നിലവിളിയും കേട്ടു… പിന്നെ പറക്കുന്നതുപോലെ തോന്നി.” തുടർന്ന് ബോധം നഷ്ടപ്പെട്ട മസ്‌നീൻ കണ്ണുതുറക്കുമ്പോൾ പൊള്ളാച്ചി ആശുപത്രിയിൽ ഡോക്ടർമാരുടെ ഇടയിലായിരുന്നു.

ഒൻപതാം വളവിന് സമീപം മരത്തിൽ തട്ടി നിന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ മസ്‌നീനെ രക്ഷാപ്രവർത്തനത്തിനായി എത്തിയ ടാക്‌സി ഡ്രൈവർ എസ്. വിജയ് പുറത്തെടുത്തു.

English Summary


A heartbreaking story has emerged from the Valparai accident, where 10-year-old Masneen survived with minor injuries but is unaware that her mother, Shakeena, died in the tragedy



valparai accident, kerala news, emotional news, masneen, road accident, tamil nadu, breaking news, human story

Share This Article