facebook

കൊച്ചി മെട്രോയിൽ കയറിക്കോ കാരിക്കേച്ചർ വരച്ചു നൽകും; കേരള മെട്രോ ഡേ ആഘോഷം

1 Min Read

​കൊച്ചി: വെള്ളിയാഴ്ച കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്യുന്നവർക്കായി വ്യത്യസ്തമായ ഒരു ‘വരവേൽപ്പ്’ ഒരുക്കി കെഎംആർഎൽ. കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ ഇന്ന് യാത്രക്കാർക്കൊപ്പം സഞ്ചരിക്കും. യാത്രയ്ക്കിടയിൽ അവർ യാത്രക്കാരുമായി സംവദിക്കുകയും അവരുടെ തത്സമയ കാരിക്കേച്ചറുകൾ സ്വന്തം കയ്യൊപ്പോടെ സമ്മാനമായി നൽകുകയും ചെയ്യും. ഒരു സാധാരണ യാത്രയെ കലയും നർമ്മവും നിറഞ്ഞ അനുഭവമാക്കി മാറ്റുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

​യാത്രക്കാർ സംസാരിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ കാർട്ടൂണിസ്റ്റുകളുടെ ബ്രഷുകൾ ചലിച്ച് മെട്രോ ബോഗികളിൽ ചിത്രങ്ങൾ ജനിക്കും. ഇത്തരത്തിൽ യാത്രയ്ക്കിടയിൽ പിറക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി പിന്നീട് മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും. കൂടാതെ രസകരമായ നിമിഷങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്യും. പൊതുഗതാഗതത്തെ കൂടുതൽ ജനകീയമാക്കാൻ ഒരുക്കുന്ന ഈ പരിപാടി ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ വാട്ടർ മെട്രോയിലും, 11.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മെട്രോ ട്രെയിനുകളിലുമാണ് നടക്കുക.

​English Summary
​As part of the Kerala Metro Day celebrations, Kochi Metro (KMRL) is organizing a unique event today where renowned cartoonists including E. P. Unni and Sajith Kumar will travel with passengers. They will interact with commuters and draw live caricatures as complimentary gifts. The event runs from 8 AM to 11 AM on the Water Metro and from 11:30 AM to 2 PM on Kochi Metro trains. The created artwork will later be displayed digitally at stations.

Share This Article