facebook

പകര്‍ച്ചവ്യാധി പടരുന്നു; സ്കൂളുകളിൽ ഇന്ന് ഡ്രൈ ഡേ, ആശങ്കയായി എം പോക്സും

2 Min Read

​തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികൾ അതിശക്തമായി പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡ്രൈ ഡേ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഡ്രൈ ഡേ ആചരിക്കും. തുടർന്ന് ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ തടയുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ഇത്തവണ മഴക്കാല പൂർവ്വ ശുചീകരണം കൃത്യമായി നടക്കാത്തതാണ് രോഗവ്യാപനം കൂട്ടിയതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ സമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് കളക്ടർമാരുടെയും ഡിഎംഒമാരുടെയും അടിയന്തര യോഗം വിളിച്ച് ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചത്.

​സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്ത് എം പോക്സും (Mpox) സ്ഥിരീകരിച്ചിട്ടുണ്ട്. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം ബാധിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇതിന് പുറമെ വ്യാഴാഴ്ച മാത്രം 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും തൃശൂർ നാട്ടികയിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

​English Summary
​To combat the rapid spread of infectious diseases, the Kerala Health Department has initiated a three-day ‘Dry Day’ campaign, starting with schools today, followed by government offices on Saturday and houses on Sunday. The state is facing a severe health challenge with rising cases of Shigella, Dengue, and Amoebic Meningoencephalitis, alongside a newly reported Mpox case in Thiruvananthapuram. Health Minister K Muraleedharan urged strict vigilance as pre-monsoon cleaning was disrupted due to recent elections.

Share This Article