facebook

ഗുരുവായൂർ ഓഡിറ്റോറിയം വാടക വർധന പിൻവലിച്ചു; പഴയ നിരക്കായ 5,900 രൂപ തുടരും

1 Min Read

ഗുരുവായൂർ: മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക വർധിപ്പിക്കാനുള്ള തീരുമാനം ഗുരുവായൂർ ദേവസ്വം പിൻവലിച്ചു. ഇതോടെ രണ്ട് ഓഡിറ്റോറിയങ്ങൾക്കും പഴയ നിരക്കായ 5,900 രൂപ തന്നെ തുടരും. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.

ഗുരുവായൂർ ഓഡിറ്റോറിയം വാടക പഴയ നിരക്കിൽ

ജനുവരി ഒന്ന് മുതൽ ഓഡിറ്റോറിയങ്ങളുടെ വാടക 11,800 രൂപയായി വർധിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് വാടക പഴയ നിരക്കായ 5,900 രൂപയായി തുടരും.

പുതിയ നിരക്കിൽ ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ നൽകും

വർധിപ്പിച്ച നിരക്കിൽ ഇതിനകം ഓഡിറ്റോറിയം ബുക്ക് ചെയ്തവർക്ക് അധികമായി അടച്ച തുക തിരികെ നൽകുമെന്നും ദേവസ്വം അറിയിച്ചു.

ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥാണ് തീരുമാനം അറിയിച്ചത്.

English Summary:

Guruvayur Devaswom has withdrawn its decision to increase the rent of the Melpathur and Sree Guruvayurappan auditoriums. The rent will remain at the previous rate of ₹5,900 instead of ₹11,800. Those who booked at the revised rate will receive a refund of the additional amount.

Share This Article