ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു അന്തരിച്ചു. അർബുദ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
മുരാരി ബാബു ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും പ്രതിയായിരുന്നു. ഈ കേസുകളിൽ ഒരേസമയം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഏകദേശം 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
എന്നാൽ 90 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, നിയമപരമായ നടപടിക്രമങ്ങൾ പ്രകാരം പിന്നീട് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
English Summary
B. Murari Babu, former Devaswom Board Administrative Officer and accused in the Sabarimala gold smuggling case, passed away while undergoing cancer treatment at a private hospital in Kochi.
