facebook

ദുൽഖറിന്റെ പ്രാങ്കിൽ വീണ് വിജയ് ദേവരകൊണ്ട; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

2 Min Read

ദുൽഖർ സൽമാന്റെ ഫോൺ നഷ്ടപ്പെട്ടെന്ന് കരുതി സഹായിക്കാനെത്തിയ വിജയ് ദേവരകൊണ്ട ഒടുവിൽ ദുൽഖറിന്റെ പ്രാങ്കിൽ കുടുങ്ങി.

പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു രസകരമായ സംഭവം. കുട്ടികൾക്കൊപ്പമുള്ള പരിപാടിയിൽ ദുൽഖർ വിജയ്‌യെ ഫോണിലൂടെ കബളിപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പരിപാടിക്കിടെ ഒരാളെ ഫോണിൽ വിളിച്ച് പ്രാങ്ക് ചെയ്യാൻ ദുൽഖറിനോട് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് വിജയ് ദേവരകൊണ്ടയെ വിളിച്ച ദുൽഖർ ഫോൺ ഒരു പെൺകുട്ടിക്ക് കൈമാറി. ‘DQ WhatsApp’ എന്ന് പറഞ്ഞാണ് വിജയ് ഫോൺ എടുത്തത്.

ഫോൺ നഷ്ടപ്പെട്ടെന്ന് വിശ്വസിച്ച് വിജയ്

ഫോണിന്റെ മറുവശത്ത് ദുൽഖറിന് പകരം സംസാരിച്ചത് പെൺകുട്ടിയായിരുന്നു. റോഡിൽ നിന്ന് ഒരു ഫോൺ ലഭിച്ചെന്നും അതിലെ എമർജൻസി കോൺടാക്ട് നമ്പറിൽ വിളിച്ചതാണെന്നും പെൺകുട്ടി വിജയ്‌യോട് പറഞ്ഞു.

ദുൽഖറിന്റെ ഫോൺ നഷ്ടപ്പെട്ടതാണെന്ന് കരുതിയ വിജയ് അത് തിരികെ നൽകാനുള്ള വഴിയും നിർദേശിച്ചു. താൻ നൽകുന്ന മറ്റൊരു നമ്പറിലേക്ക് ഫോൺ എത്തിച്ചുനൽകണമെന്നായിരുന്നു വിജയ്‌യുടെ നിർദേശം. തുടർന്ന് ഫോൺ കോൾ അവസാനിപ്പിച്ചു.

സത്യം വെളിപ്പെടുത്തി ദുൽഖർ

പിന്നീട് ദുൽഖർ തന്നെ വീണ്ടും വിജയ്‌യെ വിളിച്ചു. അപ്പോഴാണ് നേരത്തെ നടന്നത് പ്രാങ്കായിരുന്നെന്ന് ദുൽഖർ വെളിപ്പെടുത്തിയത്.

സംഭവത്തിന്റെ യാഥാർഥ്യം മനസിലായതോടെ പരിപാടിയിലുണ്ടായിരുന്ന കുട്ടികളും ചിരിച്ചു.വിജയ് ദേവരകൊണ്ടയുടെ സ്വാഭാവിക പ്രതികരണമാണ് വീഡിയോയെ കൂടുതൽ രസകരമാക്കിയത്.

ദുൽഖറും വിജയ്‌യും സുഹൃത്തുക്കളായതിനാൽ പ്രാങ്ക് ഇരുവരുടെയും സൗഹൃദപരമായ ഇടപെടലിന്റെ ഭാഗമായാണ് നടന്നത്.

‘ആകാശംലോ ഒക്ക താര’ നവംബർ 20ന്

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക്ക താര’യിൽ ദുൽഖർ സൽമാനൊപ്പം സാത്വിക വീരവല്ലിയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നവംബർ 20-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയിലാണ് ദുൽഖർ സൽമാൻ വിജയ് ദേവരകൊണ്ടയെ പ്രാങ്ക് ചെയ്തത്.

English Summary : Dulquer Salmaan pranked Vijay Deverakonda by making him believe that Dulquer’s phone had been lost. During a promotional event for ‘Aakasamlo Oka Tara’, Vijay was told that a girl had found a phone and contacted him through its emergency number. Dulquer later revealed that the call was a prank, leaving Vijay and the children at the event amused.

Share This Article