ഈ ആഴ്ച വിവിധ OTT പ്ലാറ്റ്ഫോമുകളിലായി നിരവധി പുതിയ ചിത്രങ്ങളും സീരീസുകളും എത്തുന്നു. Netflix, Amazon Prime Video, ZEE5, JioHotstar, SonyLIV, Apple TV തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ റിലീസുകൾ.
‘Alicia’s Law’, ‘The Rings of Power Season 3’, ‘Blind Game’ എന്നിവയാണ് നവംബർ 11ന് സ്ട്രീമിങ് ആരംഭിക്കുന്നത്.
നവംബർ 11 മുതൽ ആരംഭിക്കുന്നു
‘Alicia’s Law’ നവംബർ 11ന് Netflixൽ എത്തും. തകർന്നുപോയ ജീവിതം പുനർനിർമിക്കാൻ നിയമരംഗത്തേക്ക് തിരിച്ചെത്തുന്ന അലീഷ്യയുടെ കഥയാണ് ചിത്രം പറയുന്നത്.
അതേസമയം, ‘The Rings of Power Season 3’ Amazon Prime Videoയിൽ എത്തും. Eregion വീണതിന് അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള മിഡിൽ എർത്തിലെ യുദ്ധമാണ് പുതിയ സീസണിന്റെ പശ്ചാത്തലം.
Sauron തന്റെ ശക്തി വർധിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുന്നതിനിടെ Khazad-dûm, Lindon, Rivendell എന്നിവിടങ്ങൾ സംരക്ഷണത്തിനായി പോരാടുന്നു.
‘Blind Game’ നവംബർ 11ന് ZEE5ൽ സ്ട്രീം ചെയ്യും. സുഹൃത്തിന്റെ പരാജയപ്പെട്ട കവർച്ചയും തുടർന്നുണ്ടാകുന്ന ആത്മഹത്യയും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതിനിടെ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ Sikander Singh കാണാതായ പണവും അതിന് പിന്നിലെ ആസൂത്രകനെയും കണ്ടെത്താൻ നടത്തുന്ന അന്വേഷണമാണ് ചിത്രം.
നവംബർ 12ലെ പുതിയ റിലീസുകൾ
നവംബർ 12ന് Netflixൽ ‘The Empress Season 3’, ‘Ethos Season 2’, ‘Miracles of the ER’ എന്നിവ എത്തും.
‘The Empress Season 3’ൽ Elisabethയുടെ വിവാഹവും സാമ്രാജ്യവും പുതിയ വെല്ലുവിളികൾ നേരിടുന്നതാണ് പ്രമേയം. അവളുടെ ജീവിതത്തെയും യൂറോപ്പിന്റെ ഭാവിയെയും മാറ്റിമറിക്കാവുന്ന വഴിത്തിരിവുകളിലേക്കാണ് കഥ നീങ്ങുന്നത്.
ആറ് വർഷത്തിന് ശേഷമുള്ള കഥയുമായി ‘Ethos Season 2’ തിരിച്ചെത്തുന്നു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ആളുകളുടെ വഴികൾ അപ്രതീക്ഷിതമായി പരസ്പരം ചേരുന്നതാണ് സീരീസിന്റെ പ്രമേയം. പുതിയ സീസണിൽ നാല് എപ്പിസോഡുകളാണുള്ളത്.‘
Miracles of the ER’ തായ്വാൻ മെഡിക്കൽ ഡ്രാമയാണ്. Yang-Da University Hospitalലെ എമർജൻസി വിഭാഗത്തിലേക്ക് അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുന്ന Lin Geng-ming എന്ന മെഡിക്കൽ ബിരുദധാരിയുടെ ജീവിതമാണ് സീരീസ് അവതരിപ്പിക്കുന്നത്.
‘Jailer 2’ എത്തുന്നുനവംബർ 12ന്
Amazon Prime Videoയിൽ ‘Jailer 2’ സ്ട്രീമിങ് ആരംഭിക്കും. വിരമിച്ച ജയിലർ ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യൻ കേരളത്തിൽ ഒളിവിൽ കഴിയുന്നതിനിടെ ഒരു വിഗ്രഹക്കടത്ത് സംഘം അദ്ദേഹത്തെ തേടിയെത്തുന്നതാണ് കഥയുടെ പശ്ചാത്തലം.
കുടുംബത്തെ സംരക്ഷിക്കാനായി മുത്തുവേൽ പാണ്ഡ്യൻ സംഘത്തിന്റെ പ്രാദേശിക പ്രവർത്തനങ്ങളെ നേരിടുകയും പഴയ കൂട്ടാളികളുമായി കൈകോർക്കുകയും ചെയ്യുന്നു. ഗോവയിലെ ശക്തമായ കൽപ്പക് ക്രൈം കുടുംബത്തിനെതിരെയുള്ള പോരാട്ടവും ചിത്രത്തിന്റെ ഭാഗമാണ്.
നവംബർ 13ലെ OTT റിലീസുകൾ
നവംബർ 13ന് വിവിധ പ്ലാറ്റ്ഫോമുകളിലായി നിരവധി ശ്രദ്ധേയ റിലീസുകളുണ്ട്. Netflixൽ ‘Heartland’, ‘Murder in Galicia’, ‘Daayra’ എന്നിവ എത്തും.
‘Heartland’ ൽ മുൻ കൺട്രി മ്യൂസിക് താരം Misty Jones 20 വർഷത്തോളം ഏകാന്തജീവിതം നയിച്ച ശേഷം Nashvilleലേക്ക് തിരിച്ചെത്തുന്നു.
22കാരിയായ തന്റെ മരുമകൾ Charlie Heartയുടെ തിരോധാനത്തിന് പിന്നിലെ സത്യം കണ്ടെത്താനുള്ള അന്വേഷണമാണ് പിന്നീട് കൊലപാതക അന്വേഷണമായി മാറുന്നത്.
‘Murder in Galicia’യിൽ രാത്രിയിൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതിന് പിന്നാലെ, അവരുടെ ഭർത്താവിന്റെ പങ്കിനെക്കുറിച്ച് സംശയിക്കുന്ന ഒരു സർജന്റിന്റെ അന്വേഷണമാണ് പ്രമേയം. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലിമിറ്റഡ് സീരീസാണിത്.
Meghna Gulzar സംവിധാനം ചെയ്യുന്ന ‘Daayra’ 2019ലെ ഹൈദരാബാദ് കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമയാണ്.
Prithviraj Sukumaran അവതരിപ്പിക്കുന്ന DCP Raman Kumarയും Kareena Kapoor Khan അവതരിപ്പിക്കുന്ന DCP Ajooni Kohliയും തമ്മിലുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
‘Student of the Year: After Dark’ മുതൽ ‘Bandra’ വരെ
‘Student of the Year: After Dark’ നവംബർ 13ന് JioHotstarൽ എത്തും. Aditiയുടെ ഇരട്ട സഹോദരി Aayesha ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ കൊലയാളിയെ കണ്ടെത്താൻ Aditi ഒരു എലൈറ്റ് ബോർഡിങ് സ്കൂളിൽ രഹസ്യമായി പ്രവേശിക്കുന്നു.
തുടർന്ന് Student of the Year മത്സരത്തിലേക്ക് അവൾ എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണമാകുന്നു.
SonyLIVൽ ‘Parivarik ManuRanjan’ എത്തും. Lucknow സ്വദേശിയായ Ranjan എന്ന വിവാഹം കഴിക്കാത്ത യുവാവായി Pankaj Tripathiയും Delhiയിൽ നിന്നുള്ള പ്രോപ്പർട്ടി മാനേജർ Helen ആയി Aditi Rao Hydariയും അഭിനയിക്കുന്നു.
വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും തമ്മിലുള്ള സംഘർഷം പിന്നീട് പ്രണയമായി മാറുന്നതും അയൽക്കാരുടെ ഇടപെടലും പൊലീസ് അന്വേഷണവും ജീവിതത്തെ മാറ്റിമറിക്കുന്നതുമാണ് കഥ.
ZEE5ൽ ‘Bandra’ സ്ട്രീം ചെയ്യും. 1990കളിലെ ബോളിവുഡ് താരമായ Tara Janakiയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു സംവിധായകനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
Taraയുടെ ഭൂതകാലവും ശക്തനായ ബിസിനസുകാരൻ Aalaയുമായുള്ള ബന്ധവും തുടർന്ന് ഉണ്ടാകുന്ന പ്രതികാര പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.
Apple TVയിൽ രണ്ട് പുതിയ റിലീസുകൾ
Apple TVയിൽ നവംബർ 13ന് ‘12 12 12′ യും ‘Being Heumann’ യും എത്തും.12 മാസത്തെ ആസൂത്രണം, 12 മണിക്കൂർ നീളുന്ന കവർച്ച, 12 ദിവസത്തെ തുടർസംഭവങ്ങൾ എന്നിങ്ങനെ മൂന്ന് സമയരേഖകളിലൂടെയാണ് ‘12 12 12’ന്റെ കഥ മുന്നോട്ടുപോകുന്നത്.
Jamie Dornan അവതരിപ്പിക്കുന്ന കുറ്റവാളിയും Anthony Mackie അവതരിപ്പിക്കുന്ന അപമാനിതനായ FBI ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടമാണ് സീരീസിന്റെ കേന്ദ്രം.
വികലാംഗരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച Judy Heumannയുടെ ജീവിതവും 1977ൽ San Franciscoയിലെ ഫെഡറൽ കെട്ടിടത്തിൽ നടന്ന ചരിത്രപ്രധാനമായ പ്രതിഷേധവുമാണ് ‘Being Heumann’ അവതരിപ്പിക്കുന്നത്.
28 ദിവസം നീണ്ട പ്രതിഷേധം അമേരിക്കയിലെ പൗരാവകാശ പോരാട്ടത്തിലെ പ്രധാന സംഭവമായി മാറിയ പശ്ചാത്തലവും ഡോക്യുമെന്ററി പരിശോധിക്കുന്നു.
English Summary : This week brings 15 new OTT releases across Netflix, Amazon Prime Video, ZEE5, JioHotstar, SonyLIV and Apple TV. Major titles include Jailer 2, Daayra, Student of the Year: After Dark, The Rings of Power Season 3 and Parivarik ManuRanjan. The releases are scheduled between November 11 and November 13.
