ലണ്ടൻ: ലൈംഗിക പീഡനക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് 10 വർഷവും ആറ് മാസവും ജയിൽശിക്ഷ.
21കാരിയായ ആരാധികയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയതിനുമാണ് 51കാരനായ റസ്സൽ ബ്രാൻഡിന് ശിക്ഷ ലഭിച്ചത്.സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ നാലാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് റസ്സൽ ബ്രാൻഡിനെ കുറ്റക്കാരനായി കണ്ടെത്തിയത്.
2004 മുതൽ 2009 വരെയുള്ള അഭിനയജീവിതത്തിലെ ശ്രദ്ധേയമായ കാലയളവിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് കേസ്.
നാല് കേസുകളിൽ കുറ്റക്കാരൻ
ഒരു ബലാത്സംഗക്കേസിലും മൂന്ന് ലൈംഗികാതിക്രമക്കേസുകളിലുമാണ് റസ്സൽ ബ്രാൻഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബാർ, റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ എന്നിവിടങ്ങളിലാണ് സ്ത്രീകളെ റസ്സൽ ഉപദ്രവിച്ചതെന്ന് കേസിൽ പറയുന്നു.
അതേസമയം, റസ്സലിനെതിരെ ഉയർന്ന രണ്ട് ബലാത്സംഗക്കേസുകളിലും ഒരു ബലാത്സംഗശ്രമക്കേസിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ആരോപണങ്ങൾ റസ്സൽ നിഷേധിച്ചു
തനിക്കെതിരായ എല്ലാ ആരോപണങ്ങളും റസ്സൽ ബ്രാൻഡ് നിഷേധിച്ചിരുന്നു. ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിൽ താൻ ഏർപ്പെട്ടിട്ടില്ലെന്നായിരുന്നു റസ്സലിന്റെ വാദം.
എന്നാൽ നാലാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ഒരു ബലാത്സംഗക്കേസിലും മൂന്ന് ലൈംഗികാതിക്രമക്കേസുകളിലും റസ്സൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് 10 വർഷവും ആറ് മാസവും ജയിൽശിക്ഷ വിധിച്ചത്.
English Summary : British actor and comedian Russell Brand has been sentenced to 10 years and six months in prison after being found guilty in sexual offence cases. He was convicted of raping a 21-year-old fan and sexually assaulting three other women. Brand was acquitted in two other rape cases and one attempted rape case.
