സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം: കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ

1 Min Read

സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ 54-കാരിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എബോള സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലാക്കി.

പനിയെത്തുടർന്ന് കഴിഞ്ഞദിവസം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, രോഗലക്ഷണങ്ങളിലെ സംശയം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി.
എബോളയുടെ മറ്റ് പ്രകടമായ ലക്ഷണങ്ങൾ ഇവരിൽ കാണുന്നില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ സംഘത്തെ ഇവരുടെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

രോഗിയുടെ ആരോഗ്യനിലയിൽ നേരിയ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുന്ന സാംപിളുകളുടെ ഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ.

തുടർചികിത്സാ നടപടികൾ തീരുമാനിക്കുന്നതിനായി ഉടൻ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

English Summary

A 54-year-old woman from Pala, who returned from South Sudan, is under observation at Kottayam Medical College Hospital due to suspected Ebola. Her samples are sent for testing.

Share This Article