റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

1 Min Read
1 Min Read

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് ദാരുണമായി മരിച്ചത്.

ഊർങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോർട്ടിലാണ് അപകടം സംഭവിച്ചത്. കുട്ടിയെ സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായിരുന്നുവെന്നാണ് വിവരം.

കുട്ടിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

English Summary:

Three-year-old Evan Asif, son of Areecode native Asif, died after falling into a swimming pool at Coco Villa Resort in Urangattiri, Malappuram. The child was found in the pool and rushed to a private hospital in Areecode, but doctors could not save him.



Share This Article