തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർക്ക് ജില്ലാതല ചുമതലകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. മന്ത്രിമാരില്ലാത്ത കോഴിക്കോട് ജില്ലയുടെ ചുമതല എ.പി. അനിൽകുമാറിനും കാസർകോട് ജില്ലയുടെ ചുമതല കെ.എം. ഷാജിക്കുമാണ് നൽകിയിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് അനൂപ് ജേക്കബും പത്തനംതിട്ടയിലെ ചുമതല പി.സി. വിഷ്ണുനാഥും വഹിക്കും.
സർക്കാർ പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണം, വികസന പ്രവർത്തനങ്ങളുടെ ഏകോപനം, ജനകീയ പ്രശ്നങ്ങളിലെ അടിയന്തര ഇടപെടൽ എന്നിവ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ മേൽനോട്ടത്തിലായിരിക്കും.
ജില്ലകളും ചുമതലയുള്ള മന്ത്രിമാരും:
- തിരുവനന്തപുരം – സി.പി. ജോൺ
- കൊല്ലം – ഷിബു ബേബി ജോൺ
- പത്തനംതിട്ട – പി.സി. വിഷ്ണുനാഥ്
- ആലപ്പുഴ – എം. ലിജു
- കോട്ടയം – മോൻസ് ജോസഫ്
- ഇടുക്കി – അനൂപ് ജേക്കബ്
- എറണാകുളം – റോജി എം. ജോൺ
- തൃശൂർ – ഒ.ജെ. ജനീഷ്
- പാലക്കാട് – എൻ. ഷംസുദ്ദീൻ
- മലപ്പുറം – പി.കെ. ബഷീർ
- കോഴിക്കോട് – എ.പി. അനിൽകുമാർ
- വയനാട് – സിദ്ദിഖ്
- കണ്ണൂർ – സണ്ണി ജോസഫ്
- കാസർകോട് – കെ.എം. ഷാജി
ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജനങ്ങളുമായി സർക്കാരിന്റെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുമാണ് പുതിയ ചുമതലാ വിഭജനം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
English Summary:
The Kerala government has assigned district-wise responsibilities to ministers for better coordination of development projects and public issues. A.P. Anil Kumar has been given charge of Kozhikode district, while K.M. Shaji will oversee Kasaragod. The move aims to ensure timely implementation of government schemes and faster administrative intervention.
