കേരളത്തിന് അഭിമാനം; മിലിട്ടറി നഴ്സിംഗ് സർവീസിന്റെ അഡീഷണൽ ഡയറക്ടർ ജനറലായി റേച്ചൽ തോമസ്

1 Min Read
1 Min Read

ന്യൂഡൽഹി: മിലിട്ടറി നഴ്സിംഗ് സർവീസിന്റെ (MNS) അഡീഷണൽ ഡയറക്ടർ ജനറലായി പത്തനംതിട്ട സ്വദേശിനിയായ മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം മേയ് 31ന് വിരമിച്ച മേജർ ജനറൽ ലിസമ്മയുടെ പിന്‍ഗാമിയായാണ് നിയമനം. ലിസമ്മ കോട്ടയം സ്വദേശിനിയാണ്.

പൂനെയിലെ കോളേജ് ഓഫ് നഴ്സിംഗിലും ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിലും പഠനം പൂർത്തിയാക്കിയ റേച്ചൽ തോമസ് 1988 ജൂൺ 1ന് മിലിട്ടറി നഴ്സിംഗ് സർവീസിൽ ചേർന്നു. സായുധ സേന മെഡിക്കൽ സർവീസസിന് കീഴിലുള്ള വിവിധ പ്രമുഖ സൈനിക ആശുപത്രികളിൽ ക്ലിനിക്കൽ, ഭരണപര ചുമതലകൾ ഉൾപ്പെടെ നിരവധി സുപ്രധാന പദവികൾ അവർ വഹിച്ചിട്ടുണ്ട്.

ദീർഘകാല സേവനപരിചയവും നേതൃത്വമികവും പരിഗണിച്ചാണ് റേച്ചൽ തോമസിനെ മിലിട്ടറി നഴ്സിംഗ് സർവീസിന്റെ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിച്ചിരിക്കുന്നത്.

English Summary

Pathanamthitta native Major General Rachel Thomas has been appointed as the Additional Director General of the Military Nursing Service (MNS). She succeeds Major General Lisamma, a native of Kottayam, who retired on May 31 after nearly four decades of service. Rachel Thomas joined the Military Nursing Service on June 1, 1988, after completing her studies at the College of Nursing and Armed Forces Medical College in Pune. She has served in several leading military hospitals in both clinical and administrative roles under the Armed Forces Medical Services.

Share This Article