facebook

‘അമ്മ’യിൽ ചേരാൻ വെച്ച പണം കൊണ്ട് സ്വർണം വാങ്ങി; ഇപ്പോൾ ഇരട്ടി വിലയെന്ന് അന്ന രാജൻ

2 Min Read

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അംഗത്വത്തെക്കുറിച്ചുള്ള നടി അന്ന രാജന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇതുവരെ ‘അമ്മ’യിൽ അംഗത്വം എടുത്തിട്ടില്ലെന്നും, അംഗത്വത്തിനായി മാറ്റിവെച്ചിരുന്ന തുക കൊണ്ട് സ്വർണം വാങ്ങിയെന്നും അന്ന പറഞ്ഞു.

“ഇതുവരെ ഞാൻ ‘അമ്മ’യിൽ അംഗത്വം എടുത്തിട്ടില്ല. ഭാവിയിൽ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വർഷമായിട്ടും അതിന്റെ ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അംഗത്വം എടുക്കാൻ നല്ലൊരു തുക വേണം. ആ തുക കൊണ്ട് ഞാൻ സ്വർണം വാങ്ങി. അന്ന് വാങ്ങിയ സ്വർണത്തിന് ഇന്ന് ഇരട്ടി വിലയായി,” അന്ന രാജൻ പറഞ്ഞു.

‘അമ്മ’ സംഘടനയിൽ നിലവിൽ നടക്കുന്ന വിവാദങ്ങളെയും ആഭ്യന്തര തർക്കങ്ങളെയും കുറിച്ചും അന്ന പ്രതികരിച്ചു. സംഘടനയുടെ നേതൃത്വത്തിലേക്ക് വനിതകൾ എത്തിയപ്പോൾ സന്തോഷം തോന്നിയിരുന്നുവെന്നും ഇനി ധൈര്യമായി സംഘടനയിൽ ചേരാമെന്ന് കരുതിയിരുന്നുവെന്നും അവർ പറഞ്ഞു.

“സ്ത്രീകൾ നേതൃത്വത്തിലേക്ക് വന്നപ്പോൾ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായി ‘അമ്മ’യിൽ കയറാമെന്നാണ് കരുതിയത്. പക്ഷേ അതിനിടയിലാണ് പുതിയ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായത്. അതോടെ ഇനി ചേരേണ്ടെന്നാണ് ഞാൻ തീരുമാനിച്ചത്,” അന്ന വ്യക്തമാക്കി.

അന്നയുടെ പ്രതികരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായി നിരവധി അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. അന്നയുടെ തീരുമാനം ശരിയാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ‘അമ്മ’യിലെ അംഗത്വത്തിലൂടെ നിരവധി ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കുമെന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അംഗത്വ ഫീസ് സഹായകരമാണെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Actress Anna Rajan has revealed that she has not taken membership in the actors’ association AMMA and used the membership fee amount to buy gold instead. She said the gold’s value has now doubled. Anna also commented on the ongoing controversies within AMMA, stating that she had once considered joining when women assumed leadership roles but later changed her mind due to the disputes within the organization.

Share This Article