ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും, 35 വർഷം തടവ് വേറെയും, ഇരുപത് ലക്ഷത്തി എൺപത്തിഒന്നായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്ത്യൻ രാജ് (36) നാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷവിധിച്ച് ഉത്തരവായത്. 2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം.
ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
എസ് പി ആയിരുന്ന വിവേക് കുമാറിൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ആയിരുന്ന ഏ പ്രസാദ് ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് എ സിന്ധു ഹാജരായി
English Summary: The Ernakulam Perumbavoor Fast Track POSCO Court sentenced the prime accused, Christian Raj, to four life imprisonments, an additional 35 years of rigorous imprisonment, and a fine of ₹20,81,000 for abducting and sexually assaulting a sleeping child in Aluva Edayappuram in September 2023
