facebook

സാഫ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം; പാക്കിസ്ഥാനെ വീഴ്ത്തി

1 Min Read

ധാക്കയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മധ്യനിര താരം അലംഗീർ ഗാസിയുടെ മനോഹരമായ ഷോട്ടിലൂടെ പാക്കിസ്ഥാൻ ലീഡ് നേടി.

രണ്ടാം പകുതിയിൽ പാക്കിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഇന്ത്യക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങി.

തുടർന്ന് മുന്നേറ്റതാരം സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യക്കായി സമനില ഗോൾ നേടി.

88-ാം മിനിറ്റിൽ വിജയഗോൾ

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 88-ാം മിനിറ്റിൽ ഇന്ത്യയുടെ വിജയഗോൾ പിറന്നത്.

പ്രതിരോധ താരം സന്ദീപ് മാണ്ടി ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി വിജയം ഉറപ്പാക്കി.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും സാഫ് ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടിയത്. ഈ നേട്ടത്തോടെ ഇന്ത്യ പത്താം തവണയാണ് സാഫ് കിരീടം സ്വന്തമാക്കുന്നത്.

രണ്ടാം നിര ടീമുമായി കിരീടവേട്ട

രണ്ടാം നിര ടീമിനെ അണിനിരത്തിയാണ് ഇന്ത്യ ടൂർണമെന്റിൽ കിരീടം നേടിയത് എന്നതും ശ്രദ്ധേയമായി.

അണ്ടർ 23 താരങ്ങൾ ഉൾപ്പെട്ട ടീമുമായാണ് ഇന്ത്യ മത്സരത്തിനെത്തിയത്.ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കി.

അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിലെ നേട്ടത്തിനു പിന്നാലെ ഫുട്ബോളിലും കിരീടം നേടിയതോടെ ഇന്ത്യൻ കൗമാരനിരയുടെ മികവ് വീണ്ടും ശ്രദ്ധേയമായി.

English Summary : India defeated Pakistan 2-1 in the SAFF football final at Dhaka’s National Stadium to secure their third consecutive title and tenth overall. After trailing by a goal, India equalised through Suhail Ahmed Bhatt before Sandeep Mandi scored the winner in the 88th minute. India won every match in the tournament with a second-string squad featuring Under-23 players.

Share This Article