facebook

യൂണിവേഴ്‌സിറ്റി കോളജ് അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം

1 Min Read

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസർ പൂർണിമ ജെ. പ്രകാശിനെ (45) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

 ആലപ്പുഴ സ്വദേശിനിയായ പൂർണിമയുടെ മൃതദേഹം പൂജപ്പുര ചാടിയറ ലൈനിലെ താമസസ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അവധി കഴിഞ്ഞിട്ടും കോളജിലെത്തിയില്ല

ദിവസങ്ങളായി അവധിയിലായിരുന്ന പൂർണിമ ബുധനാഴ്ച അവധി അവസാനിച്ചിട്ടും കോളജിൽ ജോലിക്ക് എത്തിയിരുന്നില്ല. ഇതോടെ സംശയം തോന്നിയ സഹപ്രവർത്തകർ ഇന്നലെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.

വീടിനുള്ളിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൂജപ്പുര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല

അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കളായി ആരും ജീവിച്ചിരിപ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary:

Purnima J. Prakash (45), an assistant professor in the Philosophy Department of University College, Thiruvananthapuram, was found dead at her residence in Poojappura. Her body was reportedly around five days old. Colleagues visited her home after she failed to return to work following leave. The cause of death remains unknown, and police are investigating.

Share This Article