facebook

ഇൻഡി മുന്നണിക്കെതിരെ ബിജെപി പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു

1 Min Read

കലൂർക്കാട്: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇൻഡി മുന്നണിക്കെതിരെ ബിജെപി കലൂർക്കാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു കെ.എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. നടരാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി റോയ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി

ബിജെപി ജില്ലാ സെക്രട്ടറി റോയ് എബ്രഹാം യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബി. ബിനുകുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ഷാബു വി.സി., ജില്ലാ സെക്രട്ടറി രേഖ പ്രഭാത് എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു.

മണ്ഡലം നേതാക്കളും പങ്കെടുത്തു

മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എസ്. രാജേഷ്, പ്രഭാരി ജോർജ് പൈക്കാട്ട്, കർഷകമോർച്ച വാഴക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് ചാക്കോച്ചൻ നെടുങ്കല്ലേൽ എന്നിവരും സംസാരിച്ചു.

പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി രാജു മങ്കുത്തേൽ സ്വാഗതവും പഞ്ചായത്ത് സമിതി സെക്രട്ടറി സോജൻ റാത്തപ്പിള്ളിൽ നന്ദിയും രേഖപ്പെടുത്തി.

Share This Article