സൂര്യയ്ക്ക് പകരം ശ്രേയസ്; ട്വന്റി20 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; വൈഭവ് സൂര്യവംശിക്കും അവസരം

2 Min Read

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യറെ ബിസിസിഐ പ്രഖ്യാപിച്ചു. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സൂര്യകുമാർ യാദവിന് പകരമായാണ് ശ്രേയസ് ടീമിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.

മുംബൈയിൽ ചേർന്ന ദേശീയ സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും സെക്രട്ടറി ദേവജിത് സൈകിയയും വാർത്താസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിച്ചു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമായുള്ള ടീമുകളാണ് പ്രഖ്യാപിച്ചത്.

തിലക് വർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടിയപ്പോൾ, യുവതാരം വൈഭവ് സൂര്യവംശിക്കും അവസരം ലഭിച്ചു. ഇഷാൻ കിഷനും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.

English Summary

The BCCI has appointed Shreyas Iyer as India’s new T20 captain, replacing Suryakumar Yadav. The announcement was made after the national selection committee meeting in Mumbai. Teams for the upcoming T20 series against Ireland and England, as well as the Asian Games squad, were revealed. Tilak Varma has been named vice-captain, while Sanju Samson retains his place in the squad. Young talent Vaibhav Suryavanshi has also earned selection in the teams.

Share This Article