വി.ആർ. സുധീർ കൊച്ചി കോർപ്പറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദീപക് ജോയ് എം.എൽ.എയായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് എളമക്കര സൗത്ത് ഡിവിഷനെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് അംഗമായ സുധീർ തിരഞ്ഞെടുക്കപ്പെട്ടത്.
വി.ആർ. സുധീർ ഡെപ്യൂട്ടി മേയറായി
ജില്ലാ കളക്ടർ ജി. പ്രിയങ്ക വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ആകെ ഹാജരായ 74 കൗൺസിലർമാരിൽ യു.ഡി.എഫിന്റെ 46 വോട്ടുകൾ നേടി വി.ആർ. സുധീർ വിജയിച്ചു.
അതേസമയം, എൽ.ഡി.എഫിന് 21 വോട്ടുകളും ഒരു അസാധു വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥിക്ക് ആറ് വോട്ടുകൾ ലഭിച്ചു.
നാല് തവണ കൗൺസിലർ
2000-ൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട വി.ആർ. സുധീർ ഇതുവരെ നാല് തവണ കൗൺസിലറായിട്ടുണ്ട്.
നിലവിൽ എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും കൊച്ചി കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റുമായും പ്രവർത്തിക്കുന്നു.
കുടുംബ പശ്ചാത്തലം
അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, അഭിരാജ് കൃഷ്ണ എന്നിവരാണ് മക്കൾ.
