facebook

ഓണപ്പരീക്ഷ ചോദ്യപ്പേപ്പർ വൈകുമോ? സ്കൂളുകളിൽ ആശങ്ക ശക്തം

1 Min Read

തിരുവനന്തപുരം: ഓണപ്പരീക്ഷ ചോദ്യപ്പേപ്പർ സമയത്ത് സ്കൂളുകളിൽ എത്തുമോയെന്ന ആശങ്ക ശക്തമാകുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കേണ്ട ഓണപ്പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ, സമഗ്ര ശിക്ഷാ കേരള (SSK)യിലെ പ്രവർത്തന മന്ദഗതിയാണ് അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നത്.

ഓണപ്പരീക്ഷ ചോദ്യപ്പേപ്പർ തയ്യാറെടുപ്പിൽ പ്രതിസന്ധി

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ ചോദ്യപ്പേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഇതുവരെ പൂർണതയിലെത്തിയിട്ടില്ല. സ്കൂളുകളിൽ നിന്ന് ആവശ്യമായ ചോദ്യപ്പേപ്പറുകളുടെ എണ്ണം ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ വഴി ശേഖരിച്ച് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ സംസ്ഥാന പ്രോഗ്രാം ഡയറക്ടർക്ക് കൈമാറേണ്ടതുണ്ട്.

തുടർന്ന്, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്.സി.ഇ.ആർ.ടി ചോദ്യപ്പേപ്പർ തയ്യാറാക്കുന്നത്.

സമഗ്ര ശിക്ഷാ കേരളയിലെ നിയമനക്കുറവ് തിരിച്ചടിയായി

കഴിഞ്ഞ സർക്കാർ ഡെപ്യൂട്ടേഷനിൽ നിയമിച്ച അധ്യാപകർ തിരിച്ചുപോയെങ്കിലും പുതിയ നിയമനങ്ങൾ കാര്യമായ തോതിൽ നടന്നിട്ടില്ല. ഇതോടെ സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനം മന്ദഗതിയിലായതായി വിലയിരുത്തപ്പെടുന്നു.

കൂടാതെ, സ്കൂൾ തുറന്ന് രണ്ടുമാസം പിന്നിട്ടിട്ടും യു.ഡി.എഫ് അധ്യാപക സംഘടനകൾക്കുള്ള തസ്തിക വിഭജനവും പൂർത്തിയായിട്ടില്ല. ഇതും പ്രവർത്തനത്തെ ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.

എസ്.സി.ഇ.ആർ.ടിയിലും സംസ്ഥാനതല നിയമനങ്ങളിലും കാലതാമസം

ഓണപ്പരീക്ഷ ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനുള്ള വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കേണ്ട എസ്.സി.ഇ.ആർ.ടിയിൽ പുതിയ ഡയറക്ടർ ഇതുവരെ ചുമതലയേറ്റിട്ടില്ല. എസ്.എസ്.കെയും എസ്.സി.ഇ.ആർ.ടിയും ചേർന്നാണ് ചോദ്യപ്പേപ്പറിന്റെ ഉള്ളടക്കം തീരുമാനിക്കുന്നത്.

അതേസമയം, സംസ്ഥാനതല ഗവേണിംഗ് കൗൺസിലിലേക്കുള്ള നിയമനങ്ങളും പൂർത്തിയായിട്ടില്ല. അഞ്ച് പ്രോഗ്രാം ഓഫീസർമാരിൽ ഒരാളെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. 14 ജില്ലകളിലേക്കുള്ള പ്രോഗ്രാം കോ-ഓർഡിനേറ്റർമാരിൽ ഒരാൾ മാത്രമാണ് നിലവിലുള്ളത്. ജില്ലാ പ്രോഗ്രാം ഓഫീസർമാരെയും 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്കുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർമാരെയും ഇതുവരെ നിയമിച്ചിട്ടില്ല.

Share This Article