facebook

മലപ്പുറത്ത് മോർഫിംഗ് കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

1 Min Read

മലപ്പുറം: മോർഫിംഗ് കേസ് പ്രതി സ്വകാര്യ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഒടൻകുഴി സ്വദേശി സുബിൻ ബാബു (26) ആണ് മലപ്പുറത്തെ ലോഡ്ജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വ്യാഴാഴ്ച രാത്രി സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ലോഡ്ജ് ജീവനക്കാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

മോർഫിംഗ് കേസിൽ അറസ്റ്റിലായ പ്രതി

മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മോശം രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബുധനാഴ്ച മഞ്ചേരി കോടതി ജാമ്യം അനുവദിച്ചു

അതേസമയം, മോർഫിംഗ് കേസ് പ്രതിക്ക് മഞ്ചേരി കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജില്ല വിട്ട് പുറത്തുപോകരുതെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ഉണ്ടായിരുന്നത്.

ഈ വ്യവസ്ഥ പാലിക്കുന്നതിനായാണ് സുബിൻ ബാബു മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്നത്. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യാശ്രമം ഉണ്ടായത്.

Share This Article