പാട്ടില്ല, ശരീരം മുഴുവൻ മറയ്ക്കണം! 15 വർഷം പഴക്കമുള്ള ജിം ഇനി ‘ഇസ്ലാം ഫ്രണ്ട്ലി’; പാലക്കാട്ടെ ഈ പുത്തൻ പ്രഖ്യാപനത്തിന് പിന്നിൽ?

1 Min Read
1 Min Read

പാലക്കാട്: പാലക്കാട് പുതുനഗരത്ത് ‘ഇസ്ലാം ഫ്രണ്ട്ലി ജിം’ എന്ന പേരിൽ പുതിയ ജിം ആരംഭിക്കുന്നതായി പ്രഖ്യാപനം. 15 വർഷമായി പ്രവർത്തിക്കുന്ന ജിം പുതിയ രീതിയിലേക്ക് മാറ്റുകയാണെന്നാണ് ഉടമ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ‘ഇസ്ലാം ഫ്രണ്ട്ലി ജിം’ ആണിതെന്നാണ് അവകാശവാദം. ജിമ്മിന്റെ പ്രവർത്തനം ഇസ്ലാമിക മതവിശ്വാസങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും ചില പ്രത്യേക നിബന്ധനകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ജിമ്മിൽ സംഗീതം ഉപയോഗിക്കില്ലെന്നും, അംഗങ്ങൾ ശരീരം മറയ്ക്കുന്ന വസ്ത്രധാരണം പാലിക്കണമെന്നും നിർദേശമുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം സമയക്രമം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ നിബന്ധനകൾ അംഗീകരിച്ച് ജിമ്മിൽ അംഗമാകാമെന്നും വിശദീകരിച്ചിട്ടുണ്ട്.

പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചിലർ ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മതവിശ്വാസത്തിന്റെയും ഭാഗമാണെന്ന് അഭിപ്രായപ്പെടുമ്പോൾ, മറ്റുചിലർ സ്ത്രീ-പുരുഷ വേർതിരിവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജിം ഉടമയുടെയോ സ്ഥാപനത്തിന്റെയോ ഭാഗത്ത് നിന്ന് കൂടുതൽ വിശദീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ ജിം പ്രവർത്തനം സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

English Summary:

A gym in Pudunagaram, Palakkad, has announced plans to operate as an “Islam-friendly gym,” with separate timings for men and women, modest dress requirements, and no music. The announcement has sparked discussions and debates on social media.

Share This Article