facebook

ഭാര്യയുടെ മൃതദേഹത്തിനരികെ നാമജപം; പിന്നാലെ ഭർത്താവിനും മരണം

1 Min Read

കാസർകോട്: ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമജപം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവിനും ദാരുണാന്ത്യം.

പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായിരുന്നു ദേവദത്തൻ നമ്പൂതിരി.

ഭാര്യയുടെ വേർപാടിന് പിന്നാലെ

കാസർകോട് വിദ്യാനഗർ പാറക്കട്ടയിൽ മകനും കാസർകോട് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് അധ്യാപകനുമായ സതീഷ് ഡി. കരിവേലിയുടെ വീട്ടിലായിരുന്നു ദമ്പതികൾ.

സെപ്റ്റംബർ 14ന് രാത്രി 11.30ഓടെയാണ് ഗിരിജാദേവി അന്തർജനം മരിച്ചത്. അടുത്ത ദിവസം രാവിലെ എട്ടോടെയാണ് ദേവദത്തൻ നമ്പൂതിരി ഭാര്യയുടെ മരണവിവരം അറിഞ്ഞത്.

മൃതദേഹത്തിനരികെ നാമജപത്തിനിടെ ദേഹാസ്വാസ്ഥ്യം

ഭാര്യയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് നാമജപം നടത്തുന്നതിനിടെയാണ് ദേവദത്തൻ നമ്പൂതിരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടർന്ന് ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെയും ഭർത്താവിനെയും നഷ്ടപ്പെട്ട വേദനയിലാണ് കുടുംബം.

സംസ്കാരം സ്വവസതിയിൽ

ദേവദത്തൻ നമ്പൂതിരിയുടെ മൃതദേഹം പിന്നീട് പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്തേക്ക് കൊണ്ടുപോയി. അവിടെവച്ചായിരുന്നു സംസ്കാരം.

മരുമകൾ: രോഹിണി കെ. പോറ്റി, അസിസ്റ്റന്റ് പ്രഫസർ, ഗവ. കോളജ്, കാസർകോട്.

English Summary:
In a poignant incident in Kasaragod, 88-year-old N. Devadathan Namboothiri died after suffering a health emergency while chanting prayers beside his wife’s body. His wife Girijadevi Antharjanam, 75, had died just hours earlier. The couple died within hours of each other.

Share This Article