മോഡലിംഗ് മോഹങ്ങളുമായി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക്; പെരുമ്പാവൂരിലെ പാറമട ദിയാൻഷൂവിന്റെ ജീവനെടുത്തപ്പോൾ

1 Min Read

പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിനായി പെരുമ്പാവൂരിലെത്തിയ ദില്ലി സ്വദേശിയായ യുവ മോഡൽ പാറമടയിൽ മുങ്ങിമരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.

ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം നടന്നത്.

നാളെ നടത്താനിരുന്ന പരസ്യ ചിത്രീകരണത്തിന് മുന്നോടിയായി ലൊക്കേഷൻ കാണാനെത്തിയ സംഘത്തിലെ പ്രധാന മോഡലായിരുന്നു മരിച്ച ദിയാൻഷൂ ജോഷി.

ദില്ലി ആസ്ഥാനമായ തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളും മലയാളികളും ഉൾപ്പെട്ട സംഘം സ്ഥലത്തെത്തിയത്.

അപകടമുണ്ടായ ഉടൻ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

തുടർന്ന് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: A 26-year-old model from Delhi drowned in a quarry at Perumbavoor while visiting the location ahead of an advertisement shoot. Rescue efforts by locals and fire force personnel failed to save him.

Share This Article