facebook

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി; 12 പേർക്ക് 36,000 രൂപ പിഴ

2 Min Read
Credit: pexels.com/@muneeb-naja

ലക്നൗ: ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരത് ട്രെയിനിൽ കയറിയ 12 പേർക്ക് 36,000 രൂപ പിഴയിട്ട് റെയിൽവേ. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. പ്ലാറ്റ്ഫോം ടിക്കറ്റോ യാത്രാടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ കയറിയതിനാണ് ഓരോരുത്തർക്കും 3,000 രൂപ വീതം പിഴ ചുമത്തിയത്.

വന്ദേഭാരത് യാത്ര തുടങ്ങിയതോടെ കുടുങ്ങി

രാവിലെ 9.26ന് കാൺപുരിലെത്തിയ വന്ദേഭാരത് ട്രെയിൻ 9.30ന് സ്റ്റേഷൻ വിട്ടു. ബന്ധുവിനെ യാത്രയാക്കാനായി ട്രെയിനിൽ കയറിയ 12 പേർക്ക് സമയത്ത് പുറത്തിറങ്ങാനായില്ല. ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഇവർ അകത്ത് കുടുങ്ങുകയായിരുന്നു.

തുടർന്ന് വാതിലുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ട്രെയിനിൽ ബഹളംവച്ചു. എന്നാൽ അപ്പോഴേക്കും ട്രെയിൻ വേഗത കൈവരിച്ച് യാത്ര തുടങ്ങിയിരുന്നു.

ഇറ്റാവയിൽ ട്രെയിൻ നിർത്തി 12 പേരെയും പുറത്തിറക്കി

ബഹളത്തെത്തുടർന്ന് സാധാരണ സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനിൽ വന്ദേഭാരത് നിർത്തി. രാവിലെ 10.49ഓടെയാണ് ട്രെയിൻ ഇവിടെ എത്തിയത്. തുടർന്ന് 12 പേരെയും ട്രെയിനിൽനിന്ന് പുറത്തിറക്കി.

വന്ദേഭാരത് പിഴയായി ഒരാൾക്ക് 3,000 രൂപ

റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് 12 പേരും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് സ്റ്റേഷനിലെത്തിയതെന്ന് കണ്ടെത്തിയത്. യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിനും ട്രെയിനിൽ കയറിയതിനുമാണ് പിഴ ചുമത്തിയത്.

ഓരോരുത്തരിൽനിന്നും 3,000 രൂപ വീതം ആകെ 36,000 രൂപ ഈടാക്കി. പിഴ അടച്ചതോടെ 12 പേരെയും പൊലീസ് വിട്ടയച്ചു. ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകി.

English Summary:

Twelve people in Kanpur, Uttar Pradesh, were fined a total of ₹36,000 after boarding a Vande Bharat train without valid tickets to see off a relative. They were unable to get off after the automatic doors closed and the train departed. The train stopped at Etawah, where railway authorities disembarked them. Each person paid a fine of ₹3,000.

Share This Article