facebook

ഡേറ്റിങ് ആപ്പിലൂടെ പരിചയം; 31കാരനെ വിവാഹം കഴിക്കാൻ കാനഡയിൽ നിന്നെത്തിയ 61കാരിക്ക് നിരാശ

2 Min Read

ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ 61കാരിക്ക് ഒടുവിൽ നിരാശ.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ 31കാരൻ നിതിനെയാണ് ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ യുവാവ് ഇവരുടെ യഥാർത്ഥ പ്രായം മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

രാജസ്ഥാനിലെ കോട്‌പുത്ലി-ബെഹ്റോർ ജില്ലയിലെ നീംറാണയിലാണ് സംഭവം. ഏകദേശം ഒരു വർഷം മുമ്പാണ് കാനഡ സ്വദേശിയായ 61കാരിയും നിതിനും ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്നത്.

തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയും നിരന്തരം ആശയവിനിമയം നടത്തിയ ഇരുവരുടെയും ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

നവംബർ 11ന് ഇന്ത്യയിലെത്തി

വിവാഹം കഴിക്കാനുള്ള തീരുമാനത്തെ തുടർന്ന് ടൂറിസ്റ്റ് വിസയിൽ നവംബർ 11നാണ് വനിത കാനഡയിൽ നിന്ന് ഡൽഹിയിലെത്തിയത്.

ഡൽഹി വിമാനത്താവളത്തിൽ നിതിൻ നേരിട്ടെത്തി ഇവരെ സ്വീകരിച്ചു.തുടർന്ന് രാജസ്ഥാനിലെ നീംറാണയിലുള്ള ബന്ധുക്കളുടെ ഫ്ലാറ്റിലേക്ക് നിതിൻ ഇവരെ കൊണ്ടുപോയി.

ഇവിടെ ഇരുവരും രണ്ടുദിവസം ഒരുമിച്ച് താമസിച്ചു. ഇതിനിടെയാണ് വനിതയുടെ യഥാർത്ഥ പ്രായം നിതിൻ തിരിച്ചറിഞ്ഞത്.

പ്രായവ്യത്യാസം; വിവാഹത്തിൽ നിന്ന് പിന്മാറ്റം

61 വയസ്സാണ് കാനഡയിൽ നിന്നെത്തിയ വനിതയ്ക്കെന്ന് മനസ്സിലാക്കിയതോടെ നിതിൻ കടുത്ത മാനസിക സംഘർഷത്തിലായെന്നാണ് വിവരം.

പ്രായവ്യത്യാസം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു.ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.

തുടർന്ന് തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് നവംബർ 13ന് വനിത കനേഡിയൻ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.

എംബസിയുടെ വിവരത്തെ തുടർന്ന് പൊലീസ് എത്തി

സംഭവത്തെക്കുറിച്ച് കനേഡിയൻ എംബസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നീംറാണ പൊലീസ് ഉടൻ സ്ഥലത്തെത്തി.

ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായ അന്വേഷണം നടത്തി.

English Summary : A 61-year-old Canadian woman travelled to India to marry a 31-year-old Indian man she met through a dating app. After learning her actual age, the man decided to withdraw from the marriage, leading to a dispute in Neemrana, Rajasthan. Following her communication with the Canadian Embassy, Neemrana police took both individuals to the station for an inquiry.

Share This Article