facebook

‘പ്രണയിക്കണമെങ്കിൽ അവിടെ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; രാഹുൽ ഗാന്ധി

2 Min Read
സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും

മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ റെസ്റ്റോറന്റിലേക്ക് പെൺസുഹൃത്തിനെ കൂട്ടിക്കൊണ്ടുപോയ അനുഭവം പങ്കുവെച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

മാതാപിതാക്കളുടെ പ്രണയകഥയിൽ പ്രത്യേക സ്ഥാനമുള്ള ആ സ്ഥലം കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞു.

കേംബ്രിഡ്ജിലായിരുന്ന കാലത്ത് റെസ്റ്റോറന്റിലേക്ക് പോകാമെന്ന് പെൺസുഹൃത്തിനോട് പറയുകയായിരുന്നു. മഞ്ഞ നിറത്തിലുള്ള വാതിലുള്ള റെസ്റ്റോറന്റിൽ എത്തിയപ്പോഴുണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവച്ചു.

‘ചിക്കൻ ചോസർ’ കഴിച്ച അനുഭവം

റെസ്റ്റോറന്റിലെ മികച്ച വിഭവം ഏതാണെന്ന് ജീവനക്കാരനോട് ചോദിച്ചപ്പോൾ ‘ചിക്കൻ ചോസർ’ ആണെന്ന് അദ്ദേഹം നിർദേശിച്ചു.

ജീവനക്കാരന്റെ നിർദേശപ്രകാരം ഇരുവരും ചിക്കൻ ചോസർ ഓർഡർ ചെയ്തു.അവിടുത്തെ ഭക്ഷണം മികച്ചതായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നെങ്കിലും തനിക്ക് ചിക്കൻ ചോസർ വളരെ മോശമായാണ് അനുഭവപ്പെട്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“നിങ്ങൾക്ക് പ്രണയിക്കണമെങ്കിൽ വാർസിറ്റി റെസ്റ്റോറന്റിൽ പോകാം, എന്നാൽ അവിടുത്തെ ചിക്കൻ ചോസർ ഒരിക്കലും കഴിക്കരുത്” എന്നായിരുന്നു രാഹുലിന്റെ തമാശരൂപത്തിലുള്ള പരാമർശം.

സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പ്

സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.

രാജീവ് ഗാന്ധിയുമൊത്തുള്ള തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചാണ് സോണിയാ ഗാന്ധി പുസ്തകത്തിൽ വിവരിക്കുന്നത്.

1965-ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ചെറിയ ഗ്രീക്ക് റെസ്റ്റോറന്റായ ‘വാഴ്‌സിറ്റി റെസ്റ്റോറന്റിൽ’ വച്ചാണ് രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോണിയാ ഗാന്ധി പുസ്തകത്തിൽ എഴുതുന്നു.

യൂറോപ്പിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികൾ പതിവായി എത്തിയിരുന്ന ഇടമായിരുന്നു റെസ്റ്റോറന്റ്.

കേംബ്രിഡ്ജിൽ തുടങ്ങിയ പ്രണയയാത്ര

കേംബ്രിഡ്ജിലെ ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിലാണ് തന്റെ പ്രണയയാത്ര ആരംഭിച്ചതെന്നും രാജീവിനൊപ്പം സ്നേഹവും സന്തോഷവും ഓർമകളും നിറഞ്ഞ ഒരു ലോകം സൃഷ്ടിച്ചെന്നും സോണിയാ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

ഇറ്റലിയിൽ കഴിച്ചിരുന്ന ഭക്ഷണത്തിന് സമാനമായ ഭക്ഷണം തേടിയാണ് താൻ റെസ്റ്റോറന്റിലെത്തിയതെന്നും അവിടെവച്ച് ഒരു സുഹൃത്താണ് രാജീവ് ഗാന്ധിയെ പരിചയപ്പെടുത്തിയതെന്നും സോണിയാ ഗാന്ധി പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

English Summary : Lok Sabha Leader of Opposition Rahul Gandhi shared a humorous memory of visiting the Cambridge restaurant where his parents, Rajiv Gandhi and Sonia Gandhi, first met. He recalled taking a female friend to the restaurant and jokingly advised people to visit it for romance but avoid its chicken chowder. Sonia Gandhi has also written about the restaurant and her early relationship with Rajiv Gandhi in her memoir, Belonging: A Journey of Love.

Share This Article