പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നതിനു പിന്നാലെ തിരക്ക് നിയന്ത്രിക്കാൻ കെഎസ്ആർടിസിക്ക് കർശന നിർദേശം നൽകി പത്തനംതിട്ട ജില്ലാ കലക്ടർ.
വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമേ പമ്പയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കാനും പമ്പയിൽ ഇറക്കാനും പാടുള്ളൂവെന്നാണ് നിർദേശം.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലിൽ ഇറക്കണം.ടിക്കറ്റ് നൽകുമ്പോൾ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിങ് വിവരം പരിശോധിക്കണം.
ഇതിന്റെ അടിസ്ഥാനത്തിൽ പമ്പയിലേക്കോ നിലയ്ക്കലിലേക്കോ യാത്രാ ടിക്കറ്റ് നൽകണമെന്നും നിർദേശമുണ്ട്.
ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും കലക്ടർ നിർദേശിച്ചു.
പമ്പയിൽ സ്പോട്ട് ബുക്കിങ് ഇല്ല
ഇത്തവണ പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. നിലവിൽ നിലയ്ക്കലിൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ പമ്പയിലെത്തുന്ന ഭക്തർക്ക് വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരും. ഇത് വലിയ തോതിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ കലക്ടർ കെഎസ്ആർടിസിക്ക് നിർദേശം നൽകിയത്.
ടിക്കറ്റ് നൽകുമ്പോൾ പരിശോധന
ഭക്തർക്ക് ടിക്കറ്റ് നൽകുന്നതിന് മുമ്പ് വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ പരിശോധിക്കണമെന്നാണ് നിർദേശം.
വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളവർക്ക് പമ്പയിലേക്കും ബുക്ക് ചെയ്യാത്തവർക്ക് സ്പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലിലേക്കും യാത്രാ സൗകര്യം ഒരുക്കണം.
ഇതിലൂടെ വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർ പമ്പയിലെത്തി വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
വിവിധ ഭാഷകളിൽ അറിയിപ്പ്
യാത്രക്കാരെ വിവരം അറിയിക്കുന്നതിനായി കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും നിർദേശങ്ങൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്.
English Summary : The Pathanamthitta District Collector has issued strict directions to KSRTC to regulate the movement of pilgrims during the Sabarimala Mandala-Makaravilakku pilgrimage. Only devotees with a valid virtual queue booking should be allowed to travel to and get down at Pamba. Devotees without virtual queue bookings should be dropped at Nilakkal for spot booking, as spot booking facilities are available only at Nilakkal.
