facebook

കോൺഗ്രസ് മഹാറാലി: കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

2 Min Read

കോൺഗ്രസ് നടത്തുന്ന മഹാറാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് മൂന്ന് മണി മുതലാണ് നിയന്ത്രണം നിലവിൽ വരിക.

ഗാന്ധി റോഡ് ജംഗ്ഷൻ മുതൽ കോർപ്പറേഷൻ ഓഫീസ് വരെയുള്ള ബീച്ച് റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ല.വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ ആവശ്യമായ മുൻകരുതലുകളോടെ നേരത്തെ യാത്ര തിരിക്കണമെന്ന് നിർദേശമുണ്ട്.

വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് ക്രമീകരണം

എലത്തൂർ, പാവങ്ങാട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ക്രിസ്ത്യൻ കോളജ് ജംഗ്ഷന് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ചിൽ പാർക്ക് ചെയ്യണം.

കാരപ്പറമ്പ്, കുന്ദമംഗലം, മലപ്പറമ്പ് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം ജംഗ്ഷൻ, സരോവരം ജംഗ്ഷൻ വഴി അശോകപുരം ജംഗ്ഷനിലെത്തി യാത്രക്കാരെ ഇറക്കണം. തുടർന്ന് ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

തെക്കൻ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ

രാമനാട്ടുകര, മെഡിക്കൽ കോളജ്, തൊണ്ടയാട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതിയറ, അരയിടത്തുപാലം അണ്ടർപാസ്, സരോവരം ജംഗ്ഷൻ വഴി അശോകപുരം ജംഗ്ഷനിലെത്തണം. ഇവിടെ യാത്രക്കാരെ ഇറക്കിയ ശേഷം ഗാന്ധി റോഡ് വഴി സൗത്ത് ബീച്ച് അല്ലെങ്കിൽ കോതി ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.

ഫറോക്ക്, ബേപ്പൂർ, മീഞ്ചന്ത, മാങ്കാവ് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളും പുതിയറ, അരയിടത്തുപാലം അണ്ടർപാസ്, സരോവരം ജംഗ്ഷൻ വഴി അശോകപുരം ജംഗ്ഷനിലെത്തി യാത്രക്കാരെ ഇറക്കണം. തുടർന്ന് ഗാന്ധി റോഡ് വഴി സൗത്ത് ബീച്ച്, കോതി ബീച്ച് ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

വൈകിട്ട് 4 മുതൽ കൂടുതൽ നിയന്ത്രണം

വൈകിട്ട് നാല് മണി മുതൽ മാനാഞ്ചിറ–സിഎച്ച് ഫ്ലൈഓവർ വഴി ബീച്ചിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മഹാറാലിയുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗത ക്രമീകരണങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

English Summary : Traffic restrictions will be imposed in Kozhikode city tomorrow from 3 pm in connection with a Congress Maha Rally. Parking will not be allowed on Beach Road from Gandhi Road Junction to the Corporation Office. Vehicles arriving from different parts of the city will be diverted to designated routes and parking areas.

Share This Article