facebook

കെഎസ്ഇബി മുതൽ ആരോഗ്യവകുപ്പ് വരെ; പ്രധാന വകുപ്പുകളിൽ ഐഎഎസ് മാറ്റം

2 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഭരണവകുപ്പുകളിൽ അഴിച്ചുപണി നടത്തി സർക്കാർ. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചു.

വൈദ്യുതി വാങ്ങൽ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കെഎസ്ഇബി തലപ്പത്തെ മാറ്റം.

ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, വൈദ്യുതി, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളിലും പുതിയ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും പ്രഖ്യാപിച്ചു.

ആഭ്യന്തര, ധനകാര്യ വകുപ്പുകളിൽ പുതിയ ചുമതലകൾ

കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് ആലമിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി.

നികുതി വകുപ്പ്, പബ്ലിക് പ്രൊക്യൂർമെന്റ് അഡ്വൈസറി വകുപ്പ് എന്നിവയുടെ അധിക ചുമതലയും മിൻഹാജ് ആലമിനാണ്.

പുനീത് കുമാറിനെ വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയായി ടി.വി. അനുപമ ചുമതലയേൽക്കും.

ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറായിരുന്ന പി.ബി. നൂഹിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റി. ജാഫർ മാലിക്കാണ് പുതിയ ജിഎസ്ടി കമ്മീഷണർ.

ആരോഗ്യ, ഗതാഗത വകുപ്പുകളിലും മാറ്റം

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ നിയമിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ഷർമിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും മാറ്റി.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ഷർമിള മേരി ജോസഫിന്റെ സ്ഥലംമാറ്റമെന്നതും ശ്രദ്ധേയമാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സുഭാഷ് ടി.വിയെ നിയമിച്ചു.

വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളിലും നിയമനം

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. എം. ബീനയെ നിയമിച്ചു. കൃഷി വകുപ്പ് സെക്രട്ടറിയായി ഡോ. വീണ എൻ. മാധവനും ചുമതലയേൽക്കും.

ടൂറിസം ഡയറക്ടറായി അനു കുമാരിയെ നിയമിച്ചു.ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി സുഹാസ് എസ്. നിയമിതനാകും.

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ ചുമതല ശ്രീറാം സാംബശിവ റാവുവിനാണ്.

രാജമാണിക്യത്തിന് തദ്ദേശഭരണ വകുപ്പിൽ ചുമതല

കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ എം.ജി. രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചു.

അഫ്സാന പർവീണിനെ മിൽമ മാനേജിങ് ഡയറക്ടറായും ആസിഫ് കെ. യൂസഫിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.

English Summary : The Kerala government has announced a major reshuffle of IAS officers across several key departments. N. Prasanth has been appointed as the new KSEB chairman, replacing M.G. Rajamanikyam, who has been reassigned to the Local Self-Government Department. Major changes have also been made in the Home, Finance, Health, Power, Industries, Agriculture, Tourism and other departments.

Share This Article