ബ്രസീൽ പതാക അഴിപ്പിച്ചെന്ന പ്രചാരണം വ്യാജം; റിപ്പോർട്ടർ ടിവിക്കെതിരെയും അരുൺ കുമാറിനെതിരെയും സൈബർ സെല്ലിൽ പരാതിയുമായി വീട്ടമ്മ

1 Min Read

കോട്ടയം: ആർ.എസ്.എസ് പ്രവർത്തകർ നിർബന്ധിച്ച് ബ്രസീലിന്റെ പതാക അഴിപ്പിച്ചെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെയും മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെതിരെയും സൈബർ സെല്ലിൽ പരാതി. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിനി ശ്രീപ്രിയ ജി. മാടപ്പള്ളിയാണ് പരാതി നൽകിയത്.

റിപ്പോർട്ടർ ടിവിയും അരുൺ കുമാറും ചേർന്ന് സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് വാർത്ത അവതരിപ്പിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും വളർത്താൻ ഇടയാക്കുമെന്ന ആശങ്കയും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്.

പൊതുസമൂഹത്തിന് മുന്നിലേക്ക് ഒരു വാർത്ത അവതരിപ്പിക്കുന്നതിന് മുൻപ് അതിന്റെ വസ്തുതയും കൃത്യതയും ഉറപ്പാക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും തെറ്റായ വാർത്തയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോർട്ടർ ടിവിയും മാധ്യമപ്രവർത്തകൻ അരുൺ കുമാറും പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സംഭവത്തിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തി, നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും സൈബർ സെല്ലിന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary:
A complaint has been lodged with the cyber cell against Reporter TV and journalist Arun Kumar, alleging that they spread false news claiming RSS workers forced the removal of a Brazilian flag. The complainant, Sreepriya G. Madappally from Changanassery, has sought a fair investigation and demanded a public apology from those concerned.



Share This Article