facebook

ഹൂതി ആക്രമണത്തിന് തിരിച്ചടി; യെമനിൽ സൗദി സഖ്യസേനയുടെ വ്യോമാക്രമണം

2 Min Read

ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യെമനിലെ മരിബ്, അൽ ജൗഫ്, തായിസ്, ഹുദൈദ എന്നിവിടങ്ങളിലായി മുപ്പതോളം വ്യോമാക്രമണങ്ങൾ നടന്നതായി ഹൂതി വിമതസേന അറിയിച്ചു.

അതേസമയം, ആക്രമണം സംബന്ധിച്ച് സൗദി സഖ്യസേന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 73 പൗരന്മാർക്ക് പരിക്കേറ്റിരുന്നു.

സൗദിക്കെതിരായ ഹൂതി ആക്രമണത്തിന് തിരിച്ചടി

അരാംകോയുടെ എണ്ണ കേന്ദ്രങ്ങൾക്കും ഖാമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിനും നേരെ ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ചെങ്കടൽ തീരത്തെ അരാംകോയുടെ ജിസാൻ റിഫൈനറിയിലും ആക്രമണത്തെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി. പ്രതിദിനം നാല് ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഭീമൻ റിഫൈനറിയാണിത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ എണ്ണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

യെമനിൽ കനത്ത ആക്രമണം; സൗദി മുന്നറിയിപ്പ് നൽകിയിരുന്നു

ഈ വർഷം സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസത്തേത് എന്നാണ് റിപ്പോർട്ട്.

ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെമനിലെ വിവിധ മേഖലകളിൽ വ്യോമാക്രമണം നടന്നതായി ഹൂതികൾ അവകാശപ്പെട്ടത്.

ഹോർമുസിൽ അമേരിക്കൻ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെന്ന് ഇറാൻ

അതിനിടെ, ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.

കപ്പൽ പിടിച്ചെടുത്തതിന്റെ ചിത്രങ്ങളും ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്നാൽ സാങ്കേതിക തകരാറിലായ മുങ്ങിക്കപ്പലാണ് ഇറാൻ പിടിച്ചെടുത്തതെന്നും അതിൽ തന്ത്രപ്രധാനമായ വിവരങ്ങളില്ലെന്നുമാണ് യുഎസ് പ്രതിരോധവൃത്തങ്ങൾ അറിയിച്ചത്.

English Summary:
Saudi-led coalition forces reportedly carried out around 30 airstrikes across Yemen following a major Houthi attack on Saudi Arabia. The Houthis said the strikes targeted areas including Marib, Al Jawf, Taiz and Hodeidah, while the Saudi coalition has not officially commented.

Share This Article