facebook

കവറിൽ പഴയ വിലയാണെങ്കിലും കൊടുക്കേണ്ടത് പുതിയ തുക! മിൽമ പാലിന് വില കൂട്ടി; ആശയക്കുഴപ്പം ഒഴിവാക്കാൻ…

1 Min Read

തിരുവനന്തപുരം: മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വർധിപ്പിച്ച തുകയിൽ 3.35 രൂപ ക്ഷീരകർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കുമെന്ന് മിൽമ അറിയിച്ചു.

പാൽ ഉത്പാദനച്ചെലവ് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ വരുമാനം സംരക്ഷിക്കാനും പാലുത്പാദന മേഖലയിലെ അവരുടെ സാന്നിധ്യം നിലനിർത്താനും വിലവർധന അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.

നിലവിലുള്ള പാൽ കവറുകളുടെ ശേഖരം തീരുന്നതുവരെ പഴയ വില തന്നെയായിരിക്കും കവറുകളിൽ അച്ചടിച്ചിട്ടുണ്ടാകുക. അതിനാൽ പുതിയ വില പ്രാബല്യത്തിൽ വന്ന ശേഷവും പഴയ വില രേഖപ്പെടുത്തിയ പാൽ കവറുകൾ ഏതാനും ദിവസങ്ങൾ വിപണിയിൽ ലഭ്യമാകുമെന്ന് മിൽമ അറിയിച്ചു.

English Summary:

Milma has increased milk prices by ₹4 per litre with effect from today. The dairy cooperative said the hike is necessary to support dairy farmers amid rising production costs. A major share of the increase will go to farmers and milk societies.

Share This Article