facebook

വ്യാജ സുപ്രീം കോടതി ഉത്തരവ്; ജയിൽ ഡിഐജി സോമശേഖർ അറസ്റ്റിൽ

2 Min Read

ബെംഗളൂരുവിൽ ജയിൽ ഡിഐജി സോമശേഖർ അറസ്റ്റിൽ. സുപ്രീം കോടതി ഉത്തരവെന്ന പേരിൽ വ്യാജരേഖ തയാറാക്കി ജീവപര്യന്തം തടവുകാരനെ നിയമവിരുദ്ധമായി മോചിപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞമാസം ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലായതോടെയാണ് സംഭവത്തിൽ ഡിഐജിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം ശക്തമായത്.

ജയിൽ ഡിഐജി സോമശേഖർ അറസ്റ്റിൽ

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2004 മുതൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ശങ്കറിനെയാണ് 2018ൽ ജയിൽ മോചിപ്പിച്ചത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോചനം അനുവദിച്ചതെന്നായിരുന്നു ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഉത്തരവ് വ്യാജമായി തയാറാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു.

വ്യാജ ഉത്തരവ് തയാറാക്കിയെന്ന് കണ്ടെത്തൽ

ജയിൽ ഡിഐജി സോമശേഖറിന്റെ അറിവോടെയാണ് ജയിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് എസ്. ശ്രീകാന്ത് വ്യാജ സുപ്രീം കോടതി ഉത്തരവ് തയാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വ്യാജരേഖ ഉപയോഗിച്ച് ജീവപര്യന്തം തടവുകാരനെ അനധികൃതമായി മോചിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒത്തുകളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന ആരോപണം

അതേസമയം, പ്രതി ശങ്കറിന്റെ ഭാര്യയെ പീഡിപ്പിച്ചതിന് ശേഷമാണ് സോമശേഖർ ക്രമക്കേടിന് കൂട്ടുനിന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും തടവുകാരന്റെ അനധികൃത മോചനത്തിന് പിന്നിൽ സാമ്പത്തികമോ മറ്റേതെങ്കിലും ഇടപാടുകളോ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

English Summary

Bengaluru jail DIG Somashekar has been arrested in connection with the alleged illegal release of a life-term prisoner using a forged Supreme Court order. Shankar, who had been serving a life sentence at Parappana Agrahara Central Jail since 2004 in a kidnapping and murder case, was released in 2018. The release documents reportedly cited a Supreme Court order, which was later found to be forged. Investigators allege that jail officials colluded in preparing and using the fake document. The investigation is continuing to determine whether other officials were involved and whether any transactions were linked to the illegal release.

Share This Article